കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള നടപടികള്‍ നിര്ത്തിവയ്ക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേ നല്‍കാതെ ഹൈക്കോടതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചെന്നും അടുത്തമാസം 15ന് വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
ഏതെങ്കിലും റിപ്പോര്‍ട്ടുകളോ രേഖകളോ സര്‍ക്കാരിന് കോടതിയെ ബോധിപ്പിക്കാനുണ്ടെങ്കില്‍ സെപ്റ്റംബര്‍ 9ന് മുന്‍പ് സമര്‍പ്പിക്കാനും നിര്‍ദേശം നല്കി. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു.
ഇതിനെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസില്‍ ഉത്തരവ് വരും വരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉപഹര്‍ജിയിലെ ആവശ്യം. എന്നാല്‍ കേസ് പരിഗണിച്ച കോടതി പ്രാഥമിക വാദ നടപടികള്‍ പോലും നടത്താതെ അടിയന്തിര സ്റ്റേ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ, വിഷയത്തില്‍ തുടക്കത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: