തിരുവനന്തപുരം: നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ ആദ്യ രാജ്യാന്തര വിമാനത്താവളമായ തിരുവനന്തപുരത്തിന്റെ നിലച്ച വളര്‍ച്ചയക്ക് പുത്തന്‍ ജീവന് പകരും. പദവിയില്‍ മാത്രം അന്താരാഷ്ട്രം പേറുന്ന തിരുവനന്തപുരം യഥാര്‍ത്ഥ അന്താരാഷ്ട്ര പദവിയിലേയക്ക് ഉയരാന്‍ വഴിയൊരുങ്ങുംപാരമ്പര്യത്തിലും സുരക്ഷയിലും ഇന്ത്യയിലെ മുന്‍നിര വിമാനത്താവളമായ തിരുവനന്തപുരത്ത് ഇക്കാലമത്രെയും അവഗണനമാത്രമായിരുന്നു.
അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ വിമാനത്താവള വികസനം തുടങ്ങുന്നതോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന യാത്രാ പ്രതിസന്ധി മാറും.
തിരുവനന്തപുരം രാജ്യാന്തര പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും അമേരിക്ക, ആസ്ട്രേലിയ , യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടന്നിട്ടില്ല. മലേഷ്യയിലേക്ക് എയര്‍ ഏഷ്യ സര്‍വീസ് നടത്തിയിരുന്നെങ്കിലും നിര്‍ത്തി. യു പി എ സര്‍ക്കാറിന്റെ കാലത്ത് ബ്രിട്ടീഷ് എയര്‍വേയ്സ്, ഫ്രാന്‍സ് എയര്‍വേയ്സ്, കാത്തേ ഫെസഫിക് എയര്‍വേയ്സ് തുടങ്ങിയ വിമാന കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ അനുമതി ആവശ്യപ്പെട്ടിരുന്നെങ്കിലും പലാരണങ്ങളാല് അനുമതി നല്‍കിയില്ല. യൂറോപ്യന്‍ വിമാനകമ്പനികള്‍ക്ക് അനുമതി നല്കാത്തതുകാരണം ഇന്നും അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മാത്രവുമല്ല സീറ്റിംഗ് കപ്പാസിറ്റി കൂടുതലുള്ള വിമാനങ്ങള്‍ വരാത്തതുകാരണം യാത്രക്കാര്‍ അമിത തുകയാണ് അറബ് രാജ്യങ്ങളിലേക്ക് ടിക്കറ്റിനായി നല്കിക്കൊണ്ടിരിക്കുന്നത്. 200 മുതല്‍ 250 സീറ്റുള്ള വിമാനങ്ങള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. അതുകൊണ്ടാണ് അമിത ചാര്‍ജ് ഈടാക്കുന്നത്. ദുബായിയില്‍ പോകുന്ന യാത്രക്കാരന് പോകാന്‍ മാത്രമായി 18,000 രൂപയാണ് നല്‍കുന്നത്.
സൗദി എയര്‍ലെയ്നിന്റെ ലുഫ്താന്‍സ ഉള്‍പ്പെടെയുള്ള കൂടുതല്‍ സീറ്റുകളുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ 8000 രൂപയ്ക്ക് ദുബായ് യാത്ര ചെയ്യാന്‍ കഴിയും. നേരത്തെ ലുഫ്താന്‍സ സര്‍വീസ് നടത്തിയിരുന്നെങ്കിലും ചില വിമാന കമ്പനികളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പിന്നീടത് നിര്‍ത്തുകയായിരുന്നു. ഉണ്ടായിരുന്ന സര്‍വീസുകള്‍ പലതും നഷ്ടമായതിനു പിന്നില്‍ കേരളത്തിലെ മറ്റ് വിമാനത്താവളത്തെ സഹായിക്കാനുള്ള ശ്രമമായിരുന്നു.
നടത്തിപ്പിന് അദാനി ഗ്രൂപ്പ് വരുന്നതോടെ സര്‍വീസുകളും സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടത് അവരുടെ അത്യാവശ്യമായി മാറും. വിമാനത്താവളത്തിലേയ്ക്കുള്ള കണക്ടിവിറ്റിയും യാത്രക്കാരേയും വര്‍ധിപ്പിക്കാനായി കൂടുതല്‍ സര്‍വീസുകള്‍ ആകര്‍ഷിക്കാനുള്ള പ്രചാരണം അവര്‍ നടത്തും. എന്നാല്‍ മാത്രമേ അവര്‍ക്ക് ലാഭകരമായി വിമാനത്താവളം നടത്താനാകു. കൂടുതല്‍ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങും. അതോടെ നിരക്കുകള്‍ കുറയും. നിരക്കു കൂടിയതിനാല്‍ കൊച്ചിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയും. കൊല്ലം, പത്തനംതിട്ട, തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ തിരുവനന്തപുരത്തേക്കു തിരിച്ചെത്തും.
ഡ്യൂട്ടി ഫ്രീ ഷോപ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തും. യാത്രക്കാരും സര്‍വീസുകളും കൂടുതലെത്തുന്നത് തലസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഐടി, ബയോടെക്നോളജി കേന്ദ്രമായുള്ള തിരുവനന്തപുരത്തിന്റെ കുതിപ്പിന് വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം കരുത്തു പകരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: