ന്യൂദല്‍ഹി: ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം ക്ഷേത്രവിശ്വാസികളുടെ താല്പര്യങ്ങള്ക്ക് എതിരായ ഒരു സമീപനവും ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പത്മനാഭ സ്വാമി ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ആചാരത്തെക്കുറിച്ച് പറയുന്നത്. എല്ലാ ആചാരങ്ങളും സംരക്ഷിച്ച് കൊണ്ടുതന്നെയാണ് തിരുവനന്തപുരം വിമാനത്താവളം ഇനിയും പ്രവര്‍ത്തിക്കുക.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ആചാരം പറയുന്നത്. കേരളത്തിലെ ക്ഷേത്രവിശ്വാസികളെ തകര്‍ക്കാന്‍ ശ്രമിച്ച നിങ്ങള്‍ ആവലാതിപ്പെടേണ്ട. അക്കാര്യങ്ങള്‍ നോക്കാന്‍ ഇവിടെ ആളുകളുണ്ട്. ബിജെപി കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ തകര്‍ക്കപ്പെടില്ല. വിമാനത്താവള വിഷയത്തില്‍ മന്ത്രി കടകംപള്ളിയുടെ ആവലാതിക്ക് മറുപടിയായാണ് വി. മുരളീധരന് ഇക്കാര്യം പറഞ്ഞു.
വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ആദ്യമായല്ല. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം അടക്കം മൂന്ന് വിമാനത്താവളങ്ങള്‍ കൈമാറിയത്. ഇക്കാര്യത്തില്‍ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടായത്. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാല്‍ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കേരള സര്‍ക്കാരിനെ കൂടി തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ പങ്കാളിയാക്കിയിരുന്നു. കെഎസ്ഐഡിസിയും ലേലത്തില്‍ പങ്കെടുത്തു. അദാനിയേക്കാള്‍ 19.6 ശതമാനം കുറവായിരുന്നു കെഎസ്ഐഡിസി നല്‍കിയത്. ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്ന വ്യവസ്ഥ കെഎസ്ഐഡിസിയും അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഹൈക്കോടതി വിധിക്കനുകൂലമാണ് കേന്ദ്ര തീരുമാനം. കൊച്ചി വിമാനത്താവളത്തില്‍ 32 ശതമാനം പങ്കാളിത്തമേ സംസ്ഥാന സര്‍ക്കാരിനുള്ളൂ, കണ്ണൂരില്‍ 30 ശതമാനവും. തിരുവനന്തപുരത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ തുരങ്കം വെയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: