കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ വാദം കേള്‍ക്കല്‍ 14ലേക്ക് മാറ്റി. റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്നലെ പരിഗണിച്ചത്. തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ മാറ്റിയത്. റോയ് തോമസ് വധക്കേസില്‍ നോട്ടറി വിജയകുമാറിനെ അഞ്ചാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രവും കോടതി പരിഗണിച്ചു. ഇതിലെല്ലാമുള്ള കൂടുതല്‍ വാദം കേള്‍ക്കല്‍ വെളളി യാഴ്ചയുണ്ടാവും. ആറ് കൊലപാ തകക്കേസുകളിലാണ് വ്യത്യസ്ത അന്വേഷണ സംഘങ്ങള്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. ഓരോ കേസും പ്രത്യേകമായാണ് കോടതി പരിഗണിക്കുന്നത്.
റോയ് തോമസ് വധക്കേസില്‍ ജോളിയടക്കം അഞ്ച് പ്രതികളാണുള്ളത്. എം.എസ്. മാത്യു, പജുകുമാര്‍, പ്രാദേശിക സിപിഎം നേതാവായിരുന്ന കെ. മനോജ് കുമാര്‍, നോട്ടറി സി. വിജയകുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കുടുംബ സ്വത്ത് കൈവശപ്പെടുത്താന്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നല്‍കിയത് എം.എസ്. മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പ്രതിയായത്. മാത്യുവിന് സയനൈഡ് എത്തിച്ച് നല്‍കിയത് പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളും പ്രതിയായി.
സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്നതാണ് മനോജിനെതിരെയുള്ള കുറ്റം. ഇന്നലെ കേസ് പരിഗണിച്ച കോടതി കൂട്ടകൊലപാതക കേസില്‍ പ്രാരംഭവാദം ഈ മാസം 14 ലേക്ക് മാറ്റുകയായിരുന്നു. റോയ് മാത്യു, സിലി വധം എന്നീ കേസുകളില്‍ ജോളിയുടെ ജാമ്യപേക്ഷയും ഈ മാസം 14 ന് പരിഗണിക്കും. കേസിലെ പ്രതികളായ പ്രജികുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരായി. ജോളിയെയും എം.എസ്. മാത്യുവിനെയും ഇന്നലെ ഹാജരാക്കിയില്ല.
2008ല്‍ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്തുക്കള്‍ ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കള്‍ നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഏറെനാള്‍ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതക പരമ്പര പുറം ലോകം അറിഞ്ഞത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ (57), മകന് റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ(2), അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: