ന്യൂദല്‍ഹി: കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിക്കു കീഴില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുന്ന കേന്ദ്ര പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പദ്ധതി കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജം പകരുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍വച്ച് പിഎം കിസാന്‍ പദ്ധതിക്കു കീഴില്‍ ഏകദേശം 8.5 കോടി കര്‍ഷകര്‍ക്കായി 17,000 കോടി രൂപയുടെ ആറാം ഗഡുവും കൈമാറി. ആധാറുമായി ബന്ധിപ്പിച്ച കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു ക്ലിക്കിലൂടെ തത്സമയം തുക കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ, പദ്ധതി ഉദ്ഘാടനം ചെയ്ത 2018 ഡിസംബര്‍ ഒന്നു മുതല്‍ ഇതുവരെ 10 കോടിയിലധികം കര്‍ഷകര്‍ക്കായി 90,000 കോടി രൂപ നല്കി.
പിഎം കിസാന്‍ പദ്ധതി ഇതുവരെ നടപ്പിലാക്കിയ രീതിയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. മറ്റ് ചില രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കര്‍ഷകരിലേയ്ക്ക് പദ്ധതി എത്തിക്കാനും ഫണ്ട് വിനിയോഗം നടത്താനും ഇന്നത്തെ തുക അനുവദിക്കലിലൂടെ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന് നടപടികള്‍ മുതല്‍ ഈ ഘട്ടം വരെ കര്‍ഷകരെ സഹായിക്കുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പദ്ധതിയുടെ ആദ്യഗുണഭോക്താക്കളായ കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളുമായി പ്രധാനമന്ത്രി ഓണ്‍ലൈനായി ആശയവിനിമയം നടത്തി. കേന്ദ്ര കൃഷി കാര്‍ഷികക്ഷേമമന്ത്രി നരേന്ദ്ര സിങ് തോമറും കര്‍ഷകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: