കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. കേസില്‍ തെളിവുകള്‍ ശക്തമാണെന്നും യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ ചെയ്ത കുറ്റം സാമ്പത്തിക ഭീകരവാദമാണെന്ന എന്‍ഐഎ വാദം കോടതി അംഗീകരിച്ചു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് സ്വര്‍ണക്കടത്ത് കേസിന് വന്‍ വെളിപ്പെടുത്തലുമായി എന്‍ഐഎ രംഗത്തെത്തിയിരുന്നു, കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്‍ സ്വാധീനമുണ്ടായിരുന്നെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്താണ് എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും അനൗപചാരികമായ ക്യാഷല്‍ റിലേഷന്‍ഷിപ്പ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
സ്വപ്നയുടെ അഭ്യുദയകാംക്ഷി ആയിരുന്നു ശിവശങ്കര്‍. സ്വര്‍ണം പിടിച്ചപ്പോള്‍ വിട്ടുനല്‍കാന്‍ ശിവശങ്കറിനെ സ്വപ്ന സമീപിച്ചിരുന്നു. എന്നാല്‍, കസ്റ്റംസിനെ വിളിക്കാന്‍ ശിവശങ്കര്‍ തയാറായില്ല. പക്ഷേ സ്വര്‍ണമായിരുന്നു ബാഗിലെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. മാത്രമല്ല, സ്പേസ്പാര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്നയാണ് തീരുമാനിച്ചിരുന്നത്. കോൺസുലേറ്റില്‍ ജോലി അവസാനപ്പിച്ച ശേഷം 1000 ഡോളര്‍ നല്കി അവിടെത്തെ കാര്യങ്ങള്‍ സ്വപ്ന കൈകാര്യം ചെയ്തിരുന്നു. എന്‍ഐഎ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: