ന്യൂദല്‍ഹി : പ്രതിരോധ മേഖയില്‍ നിന്ന് പൂര്‍ണമായും വിദശ നിര്‍മിത ഉപകരണങ്ങള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആത്മ നിര്‍ഭര്‍ പദ്ധതി വഴി പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയത്.
ഇത് കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര മൂലധന സംഭരണത്തിനായി ബജറ്റില്‍ 52,000 കോടി രൂപ മാറ്റിവെച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പ്രതിരോധ മേഖലയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തും.
101 പ്രതിരോധ ഉത്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മിത ഉപകരണങ്ങള്‍ ഇല്ലാതാക്കും. പ്രതിരോധ രംഗത്ത് മൂന്ന് സേനകള്‍ക്കും ആവശ്യമായ ആയുധങ്ങളും സായുധ വാഹനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. ആത്മനിര്‍ഭര്‍ ഭാരത്’ എന്ന വിശാലപദ്ധതിയിലെ നിര്‍ണായക ചുവടുവയ്പാകും ഇതെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: