അമ്മയാണ് നമ്മുടെയെല്ലാം ഉപ്പും മാര്‍ഗദീപവും എന്ന് പറയുകയാണ് ഉപ്പളം എന്ന ഹ്രസ്വചിത്രം. അനില്‍ കെ.സി സംവിധാനം ചെയ്യുന്ന ഉപ്പളം ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പതിനേഴോളം അവാര്‍ഡുകള്‍ നേടി.
ജീവിതത്തില്‍ നമ്മള് എത്ര ദൂരം സഞ്ചരിച്ചാലും, എത്ര ഉയരത്തില്‍ എത്തിയാലും, തിരിച്ചു നടത്തത്തിന്റെ അവസാനം അമ്മതന്നെ. പലപ്പോഴും ഈ ലോക സത്യം എല്ലാവരും മറന്നു പോകുന്നു. മറന്നു പോകുന്ന ഈ വഴികളിലേക്ക് തിരിച്ച് നടക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഉപ്പളം എന്ന ചിത്രം. ഉപ്പളം എന്നാല്‍ ഉപ്പ് പാടം എന്നാണ് അര്‍ത്ഥം. അമ്മയുടെ വിയര്‍പ്പിന്റെ ഉപ്പാണ് നമ്മുടെയെല്ലാം ജീവിതം എന്നത് അടിവരയിട്ട് പറയുകയാണ് ഉപ്പളം.
ട്രയാര്‍സ് എന്റര്ടെയിന്മെന്റിനു വേണ്ടി റെജി, രാജേഷ്, രജീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന ഉപ്പളം, അനില്‍ കെ.സി സംവിധാനം ചെയ്യുന്നു. കഥ – ജിനു ശ്രീമന്ദിരം, ഛായാഗ്രഹണം – ധനീഷ് തെക്കേമാലി, സ്റ്റോറികണ്സള്ട്ടന്റ്സ് -അനൂപ് കുബനാട്, ലാല്‍ജി കാട്ടിപ്പറമ്പ്, ഗാനങ്ങള്‍-രണദേവ്, സംഗീതം-വി.പി.ചന്ദ്രന്, ആലാപനം-രാജേഷ് മാധവ്, പശ്ചാത്തല സംഗീതം – രതീഷ് റോയ്, സഹസംവിധാനം -സിറാജ് തളിക്കുളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: