കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് രോഗികളുടെ ഒരു ദിവസത്തെ എണ്ണം 100 കടന്നു. തീരദേശമേഖലയില്‍ ഉള്‍പ്പെടെ കോവിഡ് പോസ്റ്റീവാകുന്നവര്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയേറുകയാണ്. ഇന്നലെ ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര് വിദേശത്ത് നിന്നും നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 113 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വിദേശത്ത് നിന്നെത്തിയ കാസര്‍കോട് നഗരസഭയിലെ 44കാരി, 25കാരന് (ഇരുവരും യുഎഇ), മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 23കാരന് (യു എഇ), അജാനൂര്പഞ്ചായത്തിലെ 44കാരന് (യുഎഇ), പള്ളിക്കര പഞ്ചായത്തിലെ 39കാരന്(യുഎഇ).
ഇതരസംസ്ഥാനത്ത് നിന്നെത്തിയ കാസര്‍കോട് നഗരസഭയിലെ 54, 42 വയസുള്ള പുരുഷന്മാര് (കര്‍ണ്ണാടക), പള്ളിക്കര പഞ്ചായത്തിലെ 14കാരന്, 16കാരി (മഹാരാഷ്ട്ര)
ഉറവിടമറിയാത്ത ബേഡഡുക്ക പഞ്ചായത്തിലെ 31കാരി, മംഗല്പാടി പഞ്ചായത്തിലെ 47കാരന്, 25കാരി, മീഞ്ച പഞ്ചായത്തിലെ 62കാരന്, മധൂര്പഞ്ചായത്തിലെ 32കാരന്, മൂന്ന് വയസുകാരി, കാസര്‍കോട് നഗരസഭയിലെ 45കാരന്, വെസ്റ്റ്എളേരി പഞ്ചായത്തിലെ 24കാരന്, പള്ളിക്കര പഞ്ചായത്തിലെ 19കാരന്
സമ്പര്‍ക്കത്തിലൂടെ കാസര്‍കോട് നഗരസഭയിലെ 60, 24, 65, 43, 15, 44, 19, 27, 30, 38, 55, 42, 41, 13, 33, 38, 53, 36, 42, 21, 48, 33, 22, 23, 41, 36, 42, 67, 19, 31, 80, 24 വയസുള്ള സത്രീകള്‍, 23, 73, 51, 53, 69, 38, 32, 28, 69, 45, 54, 21, 50, 29, 31, 48 വയസുള്ള പുരുഷന്മാര്, പള്ളിക്കര പഞ്ചായത്തിലെ 61, 33, 18 വയസുള്ള പുരുഷന്മാര്, ആറ്, ഏഴ്, രണ്ട്, 10, മൂന്ന്, നാല് വയസുള്ള ആണ്‍കുട്ടികള്‍, 22, 24, 26, 24, 61, 30, 60 വയസുള്ള സ്ത്രീകള്‍, നാല്, അഞ്ച് വയസുള്ള പെണ്‍കുട്ടികള്‍, കുമ്പള പഞ്ചായത്തിലെ 40, 17, 54, 39, 50, 38, 28, 42 വയസുള്ള സത്രീകള്‍, 7, 15, 5, 11, 16 വയസുള്ള പെണ്‍കുട്ടികള്‍, 17, 45 വയസുള്ള പുരുഷന്മാര്, നീലേശ്വരം നഗരസഭയിലെ 54, 27, 24 വയസുള്ള പുരുഷന്മാര്, 52, 10, 18, 34 വയസുള്ള സത്രീകള്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 36കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 61കാരി, ബദിയഡുക്ക പഞ്ചായത്തിലെ 25കാരി, 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മീഞ്ച പഞ്ചായത്തിലെ 34, 23, 25, 48, 18 വയസുള്ള പുരുഷന്മാര്, 55കാരി, ഒമ്പത് വയസുള്ള പെണ്‍കുട്ടി, മംഗല്പാടി പഞ്ചായത്തിലെ 23, 35 വയസുള്ള സത്രീകള്‍, മധൂര്‍ പഞ്ചായത്തിലെ 62, 34, 24 വയസുള്ള പുരുഷന്മാര്, മടിക്കൈ പഞ്ചായത്തിലെ 51കാരന്, കുംബഡാജെ പഞ്ചായത്തിലെ 32കാരന്, ചെങ്കള പഞ്ചായത്തിലെ 19കാരന്, ഉദുമ പഞ്ചായത്തിലെ 23കാരി എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
കാസര്‍കോട് (53), പള്ളിക്കര (22), കുമ്പള (15), നീലേശ്വരം (7), ബദിയഡുക്ക (3), മീഞ്ച (8), മംഗല്പാടി (4), മധൂര്‍ (5), അജാനൂര്‍ (2), കിനാനൂര്‍ കരിന്തളം, തൃക്കരിപ്പൂര്‍, മടിക്കൈ, കുംബഡാജെ, ചെങ്കള, ഉദുമ, വെസ്റ്റ് എളേരി, മൊഗ്രാല്‍, ബേഡഡുക്ക എന്നിവിടങ്ങളില്‍ ഒരോന്ന് വീതവുമാണ് കോവിഡ് പോസ്റ്റീവായത്.
വീടുകളില്‍ 2946 പേരും സ്ഥാപനങ്ങളില്‍ 1216 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4162 പേരാണ്. പുതിയതായി 296 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 978 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 795 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
166 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 114 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 70 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: