ലോകം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന രാമ ചൈതന്യത്തെയും രാമ സംസ്കാരത്തേയും കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. അയോധ്യയില്‍ രാമജന്മഭൂമിയില്‍നിന്ന് ശ്രീരാമന്റെ സര്‍വവ്യാപിത്വത്തെ മോദി വിവരിച്ചു. രാമന് ലോകത്തെ ഒന്നിപ്പിക്കുന്ന സംസ്കാരമാണെന്നു വിവരിച്ച് അദ്ദേഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകരാജ്യങ്ങളിലും രാമ കീര്‍ത്തി നിലനില്‍ക്കുന്നതിന് തെളിവായി അദ്ദേഹം വിവിധ സ്ഥലങ്ങളിലെ രാമായണ ഗ്രന്ഥങ്ങളെക്കുറിച്ച് പറഞ്ഞു. അതില്‍ കേരളത്തിലെ രാമായണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പരാമര്‍ശിച്ചത് ചീരാമ കവിയുടെ രാമചരിതത്തെയാണ്.
വാല്മീകി രാമായണവും എഴുത്തച്ഛന്റെ അധ്യാത്മരാമായണവുമാണ് ഏറെ പ്രസിദ്ധം. എന്നാല്‍, മോദി രാമചരിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് മലയാള ഭാഷയുടെ പ്രാചീനതയിലേക്കും കേരള സംസ്കാരത്തിലേക്കും വിരല്‍ ചൂണ്ടി.
പതിനാറാം നൂറ്റാണ്ടിലാണ് അധ്യാത്മ രാമായണമുണ്ടായതെന്നും മലയാള ഭാഷയ്ക്ക് മാനകീകരണം ഉണ്ടായതെന്നുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവെന്ന് വിളിക്കുന്നതും. എഴുത്തച്ഛന് മുമ്പ് നിരണം കവികള്‍ അഥവാ കണ്ണശ്ശ കവികള്‍ എന്നു വിളിക്കപ്പെട്ടിരുന്നവരില്‍ രാമപ്പണിക്കരെഴുതിയ കണ്ണശ്ശ രാമായണമുണ്ടായിരുന്നു. അതിനും മുമ്പ് പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന ചീരാമകവി എന്നുപേരു സങ്കല്‍പ്പിക്കുന്ന കവിയുടെ രാമചരിതം ഉണ്ടായിരുന്നു. അതേക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. ശ്രേഷ്ഠമലയാളത്തിനു കിട്ടിയ ബഹുമതി.
രാമചരിതം ‘ഊഴിയില്‍ ചെറിയവര്‍ക്ക്’ അറിയാന്‍ എഴുതിയതെന്നാണ് കവിതന്നെ പറയുന്നത്. സംസ്കൃതം പ്രഭാവം നേടിയിരുന്ന കാലത്ത് അതറിയാത്തവര്‍ക്കു വേണ്ടിയെന്നര്‍ഥം. അതുകൊണ്ടതന്നെ പ്രാകൃത മലയാളമാണതില്‍. തമിഴുകലര്‍ന്ന ഭാഷ. 164 പടലങ്ങളിലാണ് രാമചരിതം. തമിഴിലെ ഇലക്കണത്തമിഴ്വിട്ട് ശുദ്ധമലയാളമാകുന്ന മാര്‍ഗത്തിലേക്കു സഞ്ചരിക്കുന്നുവെന്നും കരിന്തമിഴ്കാലത്തിന്റെ അവസാനമുണ്ടായതെന്നും ഭാഷാ ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. രാമചരിതം തുടങ്ങുന്നതിങ്ങനെ: ‘കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ് കാര്‍നെടുങ്കണ്ണുമ തമ്മില്‍ വിളയാടിനടന്റാനനം വടിവുള്ളാനവടിവായയവതരിത്താതിയേ നല്ല വിനായകനെന്മൊരാമലനേ….” കാനനങ്ങളില്‍ ഹരന് (ശിവന്) ആനയും നീണ്ടകണ്ണുള്ള ഉമ (പാര്‍വതി) പിടിയാനയുമായി വിളയാടി നടന്ന കാലത്ത് ആനവടിവുള്ള മുഖവുമായി അവതരിച്ച വിശുദ്ധനായ വിനായകാ എന്ന് അര്‍ഥം.
1932ല്‍ കെ. സാംബവ ശാസ്ത്രികളാണ് രാമചരിതം ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധം ചെയ്തത്. പല ഗവേഷകരും പണ്ഡിതരും രാമചരിതം വ്യാഖ്യാനിച്ച് അര്‍ഥം ആധുനിക മലയാളമാക്കിയിട്ടുണ്ട്. 1195 മുതല്‍ 105 വരെ നാടുവാണിരുന്ന മണികണ്ഠ രാമവര്‍മയാണ് രാമചരിതമെഴുതിയതെന്ന് ഭാഷാചരിത്രകാരന്‍ കൂടിയായ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പറയുന്നു. ചീരാമന്‍ എന്ന പേരാണ് എഴുത്തച്ഛന്റെ പേരുപോലെ ഏറെപ്പേര്‍ സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: