തൃശൂര്‍: ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ എത്തിച്ചു നല്കുന്ന അമൃതം പദ്ധതിയിലൂടെ ജില്ലയില്‍ 20242 പേര്‍ക്ക് ഇതുവരെ പ്രയോജനം ലഭിച്ചു.
ജില്ലയിലെ മുഴുവന്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജിലും മരുന്ന് ലഭിക്കും. ജില്ലയില്‍ 117 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുര്‍രക്ഷാ ക്ലിനിക്കുകളുടെ സുഗമമായ നടത്തിപ്പിനായി ടാസ്ക് ഫോഴ്സ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ക്വാറന്റൈനിലുള്ളവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു കൊടുക്കും.
കോവിഡിനെ പ്രതിരോധിക്കുന്നതിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതിനായി ജീവിതചര്യാ ക്രമീകരണങ്ങളും മരുന്നുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വാസ്ഥ്യം, സുഖായുഷ്യം എന്നീ പദ്ധതികളും ആയുര്‍രക്ഷ ക്ലിനിക്കുകളുടെ ഭാഗമായി നടപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: