തൃശൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി വെച്ച് പുറത്തുപോകണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലയില്‍ ഉടനീളം നില്‍പ്പ് സമരം സംഘടിപ്പിച്ചു. തൃശൂര്‍ മണ്ഡലതലത്തില്‍ നടന്ന നില്‍പ്പ് സമരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന് അദ്ധ്യക്ഷനായി. മണ്ഡലം ട്രഷറര്‍ എന്‍. പ്രസാദ്, ദിനേശ് കരിപ്പേരില്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.വി.രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ 1500 കേന്ദ്രങ്ങളില്‍ നില്പ് സമരം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി: അടാട്ടില്‍ നടന്ന നില്പ്പു സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനയകുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ബിജീഷ്,രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ പതിമൂന്നാം വാര്‍ഡിലെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ നില്പ്പു സമരത്തില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ.നിവേദിത സുബ്രമണ്യന്‍,ജ്യോതി രവീന്ദ്രനാഥ്, ശോഭ ഹരിനാരായണന്,ശോഭ ശശിധരന്,ഷീജ എന്നിവര്‍ നേതൃത്വം നല്കി.
കൊടുങ്ങല്ലൂര്‍: ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുമ്പില്നില്പ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി.ജി.ഉണ്ണികൃഷ്ണന് സമരം ഉദ്ഘാടനം ചെയ്തു. കെ.ആര്. വിദ്യാസാഗര്‍ സംസാരിച്ചു.കൗണ്‍സിലര്‍മാരായ ഒ എന്‍ ജയദേവന്,ടി.എസ് സജീവന്, ബിന്ദു പ്രദീപ്, ശ്രീനിവാസന് ഉമ്പാടന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പുതുക്കാട്: ബിജെപി നെന്മണിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ തലോരില്‍ നടന്നു. പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്് എ.ജി രാജേഷ് ഉദ്ഘാടനം ചെയ്തു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ്് വിദ്യാധരന് കോപ്പാട്ടില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുധീഷ്, നിവീഷ്, നിഷാന്ത് എന്നിവര്‍ പങ്കെടുത്തു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. തെക്കുംകര പഞ്ചായത്ത് അടങ്ങളത്തു നടന്ന സമരം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രാജൂ ഉദ്ഘടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ അനീഷ് അധ്യക്ഷനായി. നാരായണ്‍ പി.കെ, എ.എസ് സലിം, വി.കെ ശിവരാമന് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും നില്പ് സമരം നടത്തി.
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി നാലാംവാര്‍ഡില്‍ നടന്ന നില്‍പ്പ് സമരം യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സെക്രട്ടറി ഷനില്‍, പഞ്ചായത്ത് സമിതി അംഗം മുരളീധരന് വടുക്കൂട്ട്, ബൂത്ത് പ്രസിഡന്റ് അഖില്‍ വടുക്കൂട്ട്, യുവമോര്‍ച്ച പഞ്ചായത്ത് സമിതി അംഗം സിദ്ധാര്‍ഥ്, യുവമോര്‍ച്ച യുണിറ്റ് സെക്രട്ടറി ശരണ്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: