ഒറ്റപ്പാലം: വെള്ളം നിറഞ്ഞതോടെ മീറ്റ്നയിലെ തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പ്രളയ സാധ്യത മുന്നില്‍ കണ്ടാണ് തടയണകളുടെ ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയത്. ജലനിരപ്പ് കുറച്ചുനിര്‍ത്തിയാല്‍ വെള്ളം കയറുന്നതിന്റെ അളവ് ഒരു പരിധിവരെയെങ്കിലും കുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആകെയുള്ള 26 ഷട്ടറുകളുമാണ് ഉയര്‍ത്തിയത്.
വേനല്‍കഴിഞ്ഞ് ആദ്യ മഴയെത്തിയപ്പോള്‍ തന്നെ ചെളിയും അടിഞ്ഞുകൂടിയ മണലും നീക്കാന്‍ ഷട്ടറുകള്‍ തുറന്നിരുന്നെങ്കിലും തുുടര് നടപടികളൊന്നുമുണ്ടായില്ല. സ്വാഭാവിക ഒഴുക്കില്‍ ചെളി നീങ്ങിയതല്ലാതെ അടിഞ്ഞുകൂടിയതൊന്നും നീക്കിയിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയത്തിലും മീറ്റ്നയില്‍ തടയണ നിറഞ്ഞ് വെള്ളം പമ്പ് ഹൗസിലേക്കും റെയിവെ ട്രാക്ക് പരിസരത്തേക്കും ഒഴുകിയിരുന്നു.
പമ്പ് ഹൗസും വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. പ്രദേശത്തെ വീടുകളിലേക്ക് വരെ വെള്ളം കയറി. ഇതിനെ തുടര്‍ന്നാണ് മുന്‍ വര്‍ഷങ്ങളിലെ പോലെയുള്ള പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഷട്ടറുകള്‍ തുറന്നത്. നഗരസഭയുടെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ് തടയണ.13 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്ന പ്ലാന്റും ഇതിന് വേണ്ടി മീറ്റ്നയിലുണ്ട്.
നഗരസഭ പരിധിയില്‍ 7000 ഉപഭോക്താക്കള്‍ക്ക് ഏഴ് ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. അമ്പലപ്പാറ പഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതി വഴിയുള്ള വെള്ളം വിതരണവും ഈ തടയണ വഴിയാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: