കാസര്‍കോട്: കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്ന് കോടിയേരി ബാലകൃഷ്ണന് സമ്മതിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വൈകിവന്ന വിവേകമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന നില്പ്പു സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദുമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും ആവര്ത്തിക്കുന്നെതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന യഥാര്‍ത്ഥ പ്രതിപക്ഷം ആരാണെന്നതിന്റെ സാക്ഷ്യപത്രമാണെന്ന് ശ്രീകാന്ത് പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ട പ്രതികളെ സര്‍ക്കാറിന്റെ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് എം.ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനാണ് ശിവശങ്കരന്.
അതുകൊണ്ടുതന്നെ ശിവശങ്കരന്റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും ഐക്യത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചന നടത്തിയവരെ നിയമിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ ഐഎസ് ഭീകരവാദ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കിയതിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫിനും യുഡിഎഫിനുമാണ്. സിലബസില്‍ പോലും ഇന്ത്യാ വിരുദ്ധ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ പരസ്യ പിന്തുണയാണ് തെളിയിക്കുന്നതെന്ന് ബിജെപി ശ്രീകാന്ത് ആരോപിച്ചു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ബൂത്ത് പ്രസിഡന്റ് ബിജുമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. സുജിത്ത് സ്വാഗതവും രതീഷ് മാളികവളപ്പ് നന്ദിയും പറഞ്ഞു.
വലിയപറമ്പ്: വലിയപറമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബിജെപി നടത്തിയ നില്പൂ സമരം ജില്ല വൈ.പ്രസിഡന്റ് എം.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് പി.വി.കരുണാകരന്, അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി അംഗം കെ.വി.ലക്ഷ്മണന്, ടി.കെ.ബാലകൃഷ്ണന്, കെ. പി.വി. രാഘവന്, പി.വി പത് മേഷ്, പ്രജേഷ് എന്നിവര്‍ സംസാരിച്ചു.
ഉദുമ: സ്വര്‍ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് രാജിവക്കണമെന്നാവശ്യപ്പെട്ട് ബേക്കലത്ത് നടന്ന പരിപാടി ബിജെപി ജില്ലാ കമ്മറ്റി അംഗം വൈ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.ടി.മണി അദ്ധ്യക്ഷത വഹിച്ചു. വിനോദ് സ്വാഗതവും പ്രദീപന് നന്ദിയും പറഞ്ഞു. മലാംകുന്നില്‍ നടന്ന പരിപാടി ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റി അംഗം നിത്തേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.സുജിത്ത് സ്വാഗതവും വിനയരാജ് നന്ദിയും പറഞ്ഞു. അടുക്കത്ത് ബയലില്‍ നടന്ന സമരം പഞ്ചായത്ത് ജന.സെക്രട്ടറി കെ.മധുസൂതനന് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കുഞ്ഞമ്പുനായര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രതാപന് സ്വാഗതവും ഗോപിനാഥന് നന്ദിയും പറഞ്ഞു. വെടിക്കുന്നില്‍ നടന്ന പരിപാടി ഒബിസി മോര്‍ച്ച ഉദുമ മണ്ഡലം ജന.സെക്രട്ടറി പ്രദീപ്.എം.കൂട്ടക്കനി ഉദ്ഘാടനം ചെയ്തു.
ബാലകൃഷ്ണന് സ്വാഗതവും ബിനില്‍ മുല്ലച്ചേരി നന്ദിയും പറഞ്ഞു. കോട്ടിക്കുളത്ത് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന് ഉദ്ഘാടനം ചെയ്തു. സി.ബാബു അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി ഷൈജു സ്വാഗതം പറഞ്ഞു. ഏരോലില്‍ നടന്ന പരിപാടി ഒബിസി മോര്‍ച്ച മണ്ഡലം ഖജാന്‍ജി ദിനേശന് ഞെക്ലി ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് എരോല്‍ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കുന്നുമ്മല്‍ സ്വാഗതവും സുരേശന് കിഴക്കേക്കര നന്ദിയും പറഞ്ഞു.
മടിക്കൈ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നടന്ന നില്പ് സമരം സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പരപ്പ: ബൂത്ത്തലത്തില്‍ പരപ്പ കനകപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ബെന്നി കെ.ജെ, തോമസ്, പ്രഭാകരന് നായര്‍, വൈശാഖ്, ശ്രീധരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കളനാട്: ബിജെപി കൊക്കാല്‍, അച്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നില്പ് സമരം ചെമ്മനാട് പഞ്ചായത്ത് സെക്രട്ടി രാമകൃഷ്ണന് അച്ചേരി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസി: മുരളികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് അംഗം കെ.കൃഷ്ണന്, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
ബേക്കല്‍: ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടക്കുന്നില്‍ നടന്ന സമരം ഉദുമ മണ്ഡലം ഖജാന്‍ജി ഗംഗാധരന് തച്ചങ്ങാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം സി.എല്‍. അശോകന് അദ്ധ്യക്ഷത വഹിച്ചു. അരവിന്ദന് കോട്ടക്കുന്ന്, ദിനേശന് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
പള്ളിക്കര: ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റി ബട്ടത്തൂരില്‍ നടത്തിയ നില്പ് സമരം ബിജെപി പഞ്ചായത്ത് സെക്രട്ടറി ഭരതന് ബട്ടത്തൂര്‍ ഉദ്ഘാടനം ചെയ്തു. ദിനേശ് നെല്ലിയടുക്കം അദ്ധ്യക്ഷത വഹിച്ചു.
കുമ്പള: കുമ്പള പഞ്ചായത്ത് 20 വാര്‍ഡില്‍ നടന്ന നില്‍പ്പ് സമരത്തില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വിനോദന്‍, വാര്‍ഡ് പ്രസിഡണ്ട് വേണുഗോപാല്‍, സെക്രട്ടറി കെ.ഹരീഷ്, കമ്മറ്റി അംഗങ്ങളായ അനില്‍കുമാര്‍, സജേഷ് എന്നിവര്‍ പങ്കെടുത്തു.
ബളാല്‍: ബളാലില്‍ നടന്ന ബിജെപി നില്പ് സമരം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കുഞ്ഞിരാമന്, ബാലചന്ദ്രന്, ഉണ്ണിക്കണ്ണന്, അനീഷ്ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
മാവുങ്കാല്‍: ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏച്ചിക്കാനത്ത് നടന്ന നില്പ് സമരം ജില്ലാ സെക്രട്ടറി കെ.ശോഭന ഉദ്ഘാടനം ചെയ്തു.
ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കമ്മറ്റി മൂന്നാം മൈല്‍ നടത്തിയ പ്രതിഷേധ സമരം ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ റോയി ജോസഫ് കാലിക്കടവ് ഉദ്ഘാടനം ചെയ്തു. പൂതങ്ങാനം ബൂത്ത് പ്രസിഡന്റ് പി.രവി, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പറക്കളായി, ഒബിസി മോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉണ്ണി പറകളായി തുടങ്ങിയവര്‍ സംസാരിച്ചു.
അജാനൂര്‍ പഞ്ചായത്ത് ബിജെപി പതിനൊന്നാം വാര്‍ഡ് കമ്മറ്റി നടത്തിയ നില്‍പ്പുസമരം വാര്‍ഡ് മെമ്പര്‍ കെ.എം ഗോപാലന് ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാര്‍ഡില്‍ ബിജെപി ജില്ലാ കമ്മറ്റി അംഗം എ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.
പതിനേഴാം വാര്‍ഡില്‍ അജാനൂര്‍ കടപ്പുറത്ത് ബിജെപി ജില്ലാ കമ്മറ്റി അംഗം എം.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
പെരിയ: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി നില്പ്പു സമരം പുല്ലൂര്‍-പെരിയ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് ഉദ്ഘാടനം ചെയ്തു.
പാണത്തൂര്‍: ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബളാംതോട്, പാണത്തൂര്‍, കുണ്ടുപ്പള്ളി, ചാമുണ്ടിക്കുന്ന്, ഓട്ടമല, പന്തിക്കാല്‍, ചെറുപനത്തടി, കല്ലപ്പള്ളി, പാറക്കടവ് എന്നിവിടങ്ങളില്‍ നില്പു സമരം സംഘടിപ്പിച്ചു. ബളാംതോട് നടന്ന സമരം കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സമിതിയംഗം പി.രാമചന്ദസറളായ, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.ജയറാം മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.ആര് രാജന്, ജനറല്‍ സെക്രട്ടറി എം.കെ.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ഭാസ്ക്കരന്‍ കാപ്പിത്തോട്ടം, മണ്ഡലം കമ്മറ്റിയംഗം സുശീല ഗോവിന്ദന്, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ പി.കൃഷ്ണകുമാര്‍, പ്രദീഷ് മാന്ത്രക്കളം, എം.രാജേഷ്, പി.വി.മധുസൂദന ശിവാരൂരായ, ജയസുരേഷ്, ബി.എം. എസ് മേഖലാ പ്രസിഡന്റ് ജി.രാമചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.തങ്കച്ചന്, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് വി.കൃഷ്ണന്‍കുട്ടി നായര്‍, സെക്രട്ടറി ജയലാല്‍, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍, രതിഷ്, മണ്ഡലം ട്രഷറര്‍ രഞ്ജിത്, എം.കെ, മോഹനന്, ജയപ്രകാശ്,പി.പി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: