കണ്ണൂര്‍ : മാഹി പള്ളൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ആക്രമണം. മുക്കുവന് പറമ്പ് കോളനിയിലെ ബിജെപി പ്രവര്ത്തകന് സജേഷിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. യുവമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡണ്ട് പ്രജീഷിന് നേരെ അക്രമി സംഘം കയ്യേറ്റം നടത്തുകയും ചെയ്തു. പ്രജീഷിന്റെ കഴുത്തിലുണ്ടായിരുന്ന മാല അക്രമി സംഘം തട്ടിയെടുത്തു.
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. പതിനഞ്ച് പേരടങ്ങിയ സിപിഎം സംഘം പള്ളൂര്‍ മുക്കുവന് പറമ്പിലെ ബിജെപി പ്രവര്ത്തന് സജേഷിന്റെ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. വീടിന്റെ എല്ലാഭാഗത്തെയും ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. വീടിനു മുന്പില് നിര്‍ത്തിയിട്ടിരുന്ന വാഹനവും പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ കൊണ്ട് സജേഷിന്റെ സഹോദരിക്കും അമ്മക്കും പരിക്കേറ്റു. ഇവര്‍ പള്ളൂരിലെ ആശൂപത്രിയില്‍ ചികിത്സ തേടി.
അരമണിക്കൂറിലേറെ സിപിഎം അക്രമം തുടര്‍ന്നു. ഒടുവില്‍ ശബ്ദം കേട്ട് നാട്ടുകാര്‍ വന്നതോടെയാണ് ഇവര്‍ പിന്മാറിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രദേശത്ത് സിപിഎം ഇത്തരത്തിലൊരു അക്രമം അഴിച്ചുവിട്ടത്. കൊറോണക്കാലത്ത് പോലും ഇതര രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരെ വേട്ടയാടുന്ന സിപിഎമ്മിന്റെ പ്രവര്‍ത്തിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പള്ളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: