തൊടുപുഴ: ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ കൊറോണ വ്യാപകമാകുമ്പോഴും തൊടുപുഴ നഗരത്തില്‍ സാമൂഹിക അകലം എന്നത് ഇപ്പോഴും നടക്കാത്ത കാര്യമാണ്. ജില്ലയുടെ വിവിധ കോണുകളില്‍ നിന്നെത്തുന്ന നിരവധി പേരാണ് തൊടുപുഴയിലും പരിസര പ്രദേശത്തുമായി ജോലി ചെയ്യുന്നത്.
വിവിധ ആവശ്യങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ യാതൊരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കുന്നില്ല. ഇപ്പോഴും മുഖാവരണം പോലും താഴ്ത്തിവെച്ചെത്തുന്നവരും നിരവധിയാണ്. ഇതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഭൂരിഭാഗം പേരും മുഖാവരണം കൃത്യമായി ധരിക്കാറില്ല. രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്നവരെ പിക്കപ്പിലും ഗുഡ്സ് ഓട്ടോറിക്ഷയിലുമാണ് സൈറ്റിലെത്തിക്കുന്നത്.
ഇതും 9-12 പേരെ വരെ ഒരുമിച്ച് കയറ്റും. ഇത്തരത്തില്‍ സഞ്ചരിച്ച ഒരു വാഹനം കഴിഞ്ഞ ദിവസം ജന്മഭൂമിക്ക് ലഭിച്ചു. കൊറോണ തൊട്ടടുത്തെത്തിയപ്പോഴും കൃത്യമായ മാര്‍ഗ നിര്‍ദേശം പാലിക്കാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് വലിയ വില നല്‍കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: