കൊല്ലം: പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി ആചരിക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കൊല്ലത്തും പ്രതിഷേധം സംഘടിപ്പിച്ചു. ചാത്തന്നൂരില്‍ സംഘടിപ്പിച്ച കരിദിനാചരണം ജില്ലാപ്രസിഡന്റ്് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ കേസില്‍ എന്‍ഐഎ അന്വേഷണ പരിധിയില്പ്പെടുന്നതെന്നും ഇത് കേരള മുഖ്യമന്ത്രിയുടെ ഓഫീസാണെന്നത് മലയാളികള്‍ക്കാകെ നാണക്കേടാണെന്നും ബി.ബി. ഗോപകുമാര്‍ പറഞ്ഞു.
ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷനായി. പഞ്ചായത്തംഗം കളിയാക്കുളം ഉണ്ണി, ചാത്തന്നൂര്‍ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശശികലാ റാവു, ജില്ലാ കമ്മറ്റി അംഗം എം.എസ്. ലാല്‍, എം.ആര്. ഷൈന്‍, വിവേക് എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും സമരജ്വാല തെളിച്ചും ആയിരങ്ങള്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: