കൊല്ലം: സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന പിണറായി വിജയന് രാജിവയ്ക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലയിലെമ്പാടും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. നെടുവത്തൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്ലാമൂട്ടില്‍ നിന്നും ഫാക്ടറി ജംഗ്ഷനിലേക്കായിരുന്നു പ്രകടനം. നെടുവത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍. ശിവരാമന്, മണ്ഡലം വൈസ് പ്രസിഡന്റ് നെടുവത്തൂര്‍ രാജഗോപാല്‍, ജനറല്‍സെക്രട്ടറി ശരണ്യ സന്തോഷ്, അജിത് ചാലൂക്കോണം, സന്തോഷ്, നന്ദു, ദിലീപ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു
യുവമോര്‍ച്ച കൊല്ലം മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസമരം ബിജെപി മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍ ആശ്രാമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സൂരജ് തിരുമുല്ലവാരം മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അധ്യക്ഷനായി. അജിത്ത് ചോഴത്തില്‍, ശ്യാം കുട്ടന് എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കടയില്‍ സമാപിച്ചു.
പ്രകടനത്തിന് ശ്രീകാന്ത്, രമേശ്, അന്‍സില്‍, അഭിലാഷ്, ജ്യോതിസ്, ശരത്, അനന്ദു, ലാലു, ശരണ്‍ എന്നിവര്‍ നേതൃത്വം നല്കി. കൊട്ടാരക്കരയില്‍ ബിജെപി നഗരസഭസമിതി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറല്‍സെക്രട്ടറി രാജീവ് കാടാംകുളം, വൈസ് പ്രസിഡന്റുമാരായ സുരേഷ് അമ്പലപ്പുറം, രാജന് പുലരി, സമിതി അംഗം മനോജ് രാമചന്ദ്രന്, യുവമോര്‍ച്ച നഗരസഭ പ്രസിഡന്റ് അഭീഷ് വിനായക, കര്‍ഷക മോര്‍ച്ച നഗരസഭ ജനറല്‍ സെക്രട്ടറി കണ്ണന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: