തിരുവനന്തപുരം: ഇന്ത്യയുടെ അതിര്‍ത്തികാക്കുന്ന സൈന്യത്തിന് ആത്മവീര്യം പകരാന്‍ ലഡാക്കില്‍ എത്തിയ പ്രധാനമന്ത്രിയെ യും സൈനിക മേധാവികളെയും അപമാനിച്ച് സിപിഎമ്മും ഇസ്ലാമിസ്റ്റുകളും സംയുക്തമായി നടത്തുന്ന ട്രോള്‍ ഗ്രൂപ്പ്. ഇന്റര്‍ നാഷണല്‍ ചളുയൂണിയന് എന്നറിയപ്പെടുന്ന ഐസിയു ട്രോള്‍ ഗ്രൂപ്പാണ് നരേന്ദ്ര മോദിയെയും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെയും കരസേന മേധാവി എംഎം നരവനയെയും അപമാനിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതിര്‍ത്തികാക്കുന്ന സൈനികരെ കാണാന്‍ ലഡാക്കിലെ സൈനിക താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും സംഘത്തെ പശുക്കളോടാണ് ട്രോള്‍ ഗ്രൂപ്പ് ഉപമിച്ചിരിക്കുന്നത്. ഐസിയു അഡ്മിനും പത്തനംതിട്ട സ്വദേശിയുമായ അഖില്‍ മാലൂലാണ് പ്രധാനമന്ത്രിയെയും ഇന്ത്യന്‍ സൈന്യത്തെയും അപമാനിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം അപമാനിക്കല്‍ രാജ്യത്തിനെതിരെയുള്ള പടയൊരുക്കം തന്നെയാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതിന് മറുപടിയാണ് ഭാരതത്തെയും സൈന്യത്തെയും ഒന്നടങ്കം അപമാനിക്കുന്ന മറുപടിയാണ് അഖില്‍ മാലൂര്‍ നല്കികൊണ്ടിരിക്കുന്നത്.
അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെയാണ് ലഡാക്കില്‍ എത്തിയത്.മുന്‍കൂട്ടി അറിയാക്കാതെയാണ് പ്രധാനമന്ത്രി അതിര്‍ത്തി സന്ദര്‍ശനം നടത്തിയത്. ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ മോദി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുള്ള സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ മോദി അതിര്‍ത്തിയില്‍ എത്തിയത്. ഇതിനെയാണ് സിപിഎമ്മും ഇസ്ലാമിസ്റ്റുകളും സംയുക്തമായി നടത്തുന്ന ട്രോള്‍ ഗ്രൂപ്പ് അപമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: