പൊന്‍കുന്നം: തുടര്‍ച്ചയായി പഞ്ചായത്ത് കമ്മറ്റിനിന്ന് ഭരണപക്ഷം ഇറങ്ങിപ്പോവുകയും വിവാദവിഷയങ്ങള്‍ പ്രതിപക്ഷം പാസ്സാവാന്‍ അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന ചിറക്കടവ് പഞ്ചായത്തില്‍ വീണ്ടും ജനറല്‍ കമ്മറ്റി മാറ്റിവെച്ചുകൊണ്ട് പഞ്ചായത്ത്. മറുപടിയായി പഞ്ചായത്ത് വരാന്തയില്‍ പ്രതീകാത്മക കമ്മറ്റി നടത്തി പ്രതിപക്ഷം അംഗങ്ങളും. നാടകീയ രംഗങ്ങളാണ് ചിറക്കടവ് പഞ്ചായത്തില്‍ ഇന്നലെ അരങ്ങേറിയത്.
ഗൂഞ്ച് എന്ന സന്നദ്ധസംഘടന ചിറക്കടവ് ഗ്രാമപഞ്ചായത്തിന് നല്കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ പ്രസിഡന്റ് സിപിഎം ബ്രാഞ്ച് കമ്മറ്റികള്‍ വഴി വിതരണം നടത്തിയിരുന്നു. വിതരണം നടത്തിയ വോളന്റിയര്‍ മാരുടെ പേര് വിവരം വെളിപ്പെടുത്തണം എന്ന പ്രതിപക്ഷ ആവശ്യം മാനിക്കാതെ പ്രസിഡന്റ് രണ്ട് കമ്മറ്റികളില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അവസാനം നടന്ന കമ്മറ്റിയില്‍ വാര്‍ഷിക ധനകാര്യ പത്രിക ഒഴികെ എല്ലാം കമ്മറ്റി പാസാക്കുകയും ധനകാര്യ പത്രിക കൂടുതല്‍ ചര്‍ച്ചക്കായി മാറ്റി വെയ്ക്കണം എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു കമ്മറ്റി അവസാനിച്ചിരുന്നു.
ഒന്‍പത് ഭരണകക്ഷി അംഗങ്ങള്‍ ധനകാര്യ പത്രികയെ അംഗീകരിക്കുകയും പതിനൊന്നു പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷ അംഗീകാരത്തോടെ ധനകാര്യ പത്രിക പാസ്സാക്കി എന്ന് പ്രസിഡന്റ് ദൃശ്യമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത നല്‍കിയത് വിവാദമായിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ശക്തമായ ആവശ്യവുമായി മുന്പോട്ട് പോയ സമയത്താണ് ഇന്നലെ നടക്കേണ്ട പഞ്ചായത്ത് കമ്മറ്റി മാറ്റി വെയ്ക്കുവാന്‍ തീരുമാനം എടുത്തത്. പകരം സ്റ്റീയറിംഗ് കമ്മറ്റി ഇന്നത്തെ അജണ്ടക്ക് മുകളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കോവിഡ് 19ബാധ മൂലമാണ് മാറ്റുന്നത് എന്നാണ് ഫോണിലൂടെ നല്കിയ വിശദീകരണം. എന്നാല്‍ ഇന്നലെ ഇതേ സമയത്ത് മുപ്പതില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന യോഗം പഞ്ചായത്തില്‍ നടക്കുക കൂടി ചെയ്തതാണ് പ്രതിപക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷനേതാവ് കെ.ജി കണ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വരാന്തയില്‍ പ്രതീകാത്മക കമ്മറ്റി നടത്തുകയായിരുന്നു. കമ്മറ്റിയില്‍ ഇന്ന് പരിഗണിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അംഗങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി. സ്റ്റിയറിംഗ് കമ്മറ്റി കുടി എടുത്ത തീരുമാനങ്ങള്‍ ജനറല്‍ കമ്മറ്റിയുടെ അംഗീകാരമില്ലാതെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ന്ന് സെക്രട്ടറിക്ക് ആവശ്യമുന്നയിച്ച് കത്ത് നല്കി. ജനാധിപത്യത്തിന് കൂച്ചുവിലങ്ങിട്ട് സെല്‍ഭരണം നടത്താനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെജി കണ്ണന് പറഞ്ഞു. കമ്മറ്റികള്‍ പിരിച്ചു വിട്ട് പ്രസിഡന്റ് എത്രനാള്‍ ഒളിവില്‍ പാര്ക്കുമെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. അസത്യം പ്രചരിപ്പിക്കുന്ന ജയ ശ്രീധര്‍ രാജി വെയ്ക്കണമെന്ന് യുഡിഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഷാജി പാമ്പൂരി പറഞ്ഞു. പ്രതിപക്ഷ സമരത്തില്‍ അഡ്വ.വൈശാഖ് എസ് നായര്‍, ഉഷാ ശ്രീകുമാര്‍, മോളിക്കുട്ടി തോമസ്, റോസമ്മ തോമസ്, സോമ അനീഷ്, രാജി വി.ജി, സ്മിതാ ലാല്‍, ത്രസ്യാമ്മ നല്ലേപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: