ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴി തുറക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തല്ക്കാലം കര്‍താര്‍പൂര്‍ ഇടനാഴി തുറക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ-പാക്കിസ്ഥാന് ഇടനാഴിയായ കര്‍താര്‍പ്പൂര്‍ അടച്ചത്.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെന്ന് കാണിക്കാനാണ് പാക്കിസ്ഥാന് തിരക്കു പിടിച്ച് പാത തുറക്കാന്‍ തീരുമാനിച്ചത്. മഹാരാജ രജ്ഞിത്ത് സിങ്ങിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാന്‍ തയാറാണെന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: