തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ലണ്ടന്‍ ആസ്ഥാനമായ സുബാക്കയില്‍ തന്ത്രപ്രധാന നിക്ഷേപം നടത്തി.
റീറ്റെയ്ല്‍ വ്യാപാര മേഖലയില്‍ നൂതനമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇന്‍-സ്റ്റോര്‍ ഗെയ്മിഫൈഡ് സെയില്‍സ്, ഡാറ്റ ശേഖരണം, മാര്‍ക്കറ്റിംഗ് ഉപകരണങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് സുബാക്ക.
യുഎസ്ടി ഗ്ലോബലിന്റെ ആഴത്തിലുള്ള ഘടനാ സംയോജനവും, ലോകത്തെ വന്‍കിട റീറ്റെയ്ല്‍ കമ്പനികളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കൈവരുന്ന വിശാലമായ റീച്ചും, അതിവേഗ വിപണി സൊല്യൂഷനുകള്‍ നല്കുന്ന സുബാക്ക പ്ലാറ്റ്ഫോമില്‍ സമന്വയിക്കുന്നതിലൂടെ വന്‍തോതിലുള്ള മാറ്റങ്ങള്‍ക്കാണ് വഴിയൊരുങ്ങുന്നത്.
അതിവേഗം മാറുന്നതും മത്സരാധിഷ്ഠിതവുമായ റീറ്റെയ്ല്‍ വിപണിയില്‍ നിര്‍ണായക സ്ഥാനം കണ്ടെത്താന്‍ ഇടപാടുകാരെ സഹായിക്കാനുള്ള നൂതന മാര്‍ഗങ്ങളാണ് തങ്ങള്‍ നിരന്തരം തേടുന്നതെന്ന് യുഎസ്ടി ഗ്ലോബല്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ സുനില്‍ കാഞ്ചി അഭിപ്രായപ്പെട്ടു.
‘ഞങ്ങളുടെ റീറ്റെയ്ല്‍ ഇടപാടുകാര്‍ക്കായി ആഗോള ഡിജിറ്റല്‍ ഭൂമികയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സുബാക്ക സഹായിക്കും.ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലെ വിശാലമായ അനുഭവവും അതുല്യമായ ബിസിനസ് തന്ത്രങ്ങളും റീറ്റെയ്ല്‍ വ്യവസായത്തില്‍ ഉന്നത സ്ഥാനം നേടാന്‍ സുബാക്കയെ സഹായിച്ചിട്ടുണ്ട്. റീറ്റെയ്ല്‍ വ്യാപാരികള്‍ക്ക് സൊല്യൂഷനുകള്‍ വികസിപ്പിക്കാനും സംയോജിപ്പിക്കാനും വളര്‍ച്ച കൈവരിക്കാനും അനുവദിക്കുന്ന ഒരു ചട്ടക്കൂടാണ് ഇതുവഴി കൈവരുന്നത് ‘ , അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച ഉപയോക്തൃ അനുഭവം സമ്മാനിക്കാന്‍ റീറ്റെയ്ല്‍ വ്യാപാരികളെ പ്രാപ്തരാക്കുന്ന വിപുലമായ മുന്‍നിര ഉത്പന്നങ്ങള്‍ സുബാക്ക വികസിപ്പിച്ചിട്ടുണ്ട്.
ഉപയോക്തൃ ഗവേഷണ ആപ്പായ സ്മൈല്‍സ്; റീറ്റെയ്ല്‍ സ്റ്റോറുകള്‍ക്ക് ഓഫ് ലൈനില്‍ നിന്ന് ഓണ്‍ലൈനിലേക്ക് വഴിയൊരുക്കുന്ന ക്ലൗഡ് ഷെല്‍ഫ്; ഉപയോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും അന്വേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മികവുറ്റ രീതിയില്‍ ബ്രാന്‍ഡുകള്‍ പ്രൊമോട്ട് ചെയ്യാനും സഹായിക്കുന്ന കസ്റ്റം ഗെയിമുകളുടെ ശ്രേണിയായ ഗെയ്മിഫൈഡ് എക്സ്പീരിയന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വ്യാപാരികള്‍ക്ക് തങ്ങളുടെ സ്റ്റോറുകളില്‍ കൂടുതല്‍ സന്ദര്‍ശകരെ നേടാനും, തുടര്‍ന്ന് അവരെ ഉപയോക്താക്കളാക്കി മാറ്റാനും, ശക്തമായ അനലിറ്റിക്സ് പരിഹാരങ്ങളിലൂടെ മികച്ച ഉപയോക്തൃ അനുഭവങ്ങള്‍ സമ്മാനിക്കാനുമുള്ള ദൗത്യത്തിലാണ് സുബാക്ക.
വാങ്ങല്‍ തീരുമാനം കൈക്കൊള്ളും മുമ്പ് ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകാന്‍ സുബാക്ക ബ്രാന്‍ഡുകളെ പ്രാപ്തമാക്കുന്നു. ചെറുതും സംവേദനാത്മകവുമായ ഗെയിമുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഉപയോക്താക്കളുമായി മികച്ച രീതിയില്‍ ഇടപഴകാനും ഓഫ്ലൈന്-റ്റു-ഓണ്‍ലൈന്‍ സഞ്ചാരം സുഗമമാക്കാനും ഓര്‍ഡര്‍ നല്‍കാനും ഉപയോക്താക്കളുടെ പെരുമാറ്റത്തെയും മനോഭാവത്തെയും കുറിച്ചുള്ള സമൃദ്ധമായ ഉള്‍ക്കാഴ്ചകള്‍ സ്വരൂപിക്കാനും സുബാക്കയുടെ പരിഹാരങ്ങള്‍ സഹായകരമാണ്.
വിനോദം പകരുന്ന കൊച്ചു കൊച്ചനുഭവങ്ങളും, രസകരമായ സര്‍വേകളും, ക്ലൗഡ് ഷെല്‍ഫ് പ്രൊഡക്റ്റ് ഡിസ്കവറി പ്ലാറ്റ്ഫോമുമെല്ലാം റീറ്റെയ്ല്‍ സ്റ്റോറുകള്‍ സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കും.
ഭൗതികമായ ഇടത്തെ ഡിജിറ്റലൈസ് ചെയ്യുന്ന ഒരു പ്രകിയയുടെ ഹൃദയഭാഗത്തു തന്നെ നിലയുറപ്പിച്ചതിലെ സന്തോഷം പങ്കുവെച്ച സുബാക്ക സഹസ്ഥാപകനും ചെയര്‍മാനുമായ ജൂലിയന്‍ കോര്‍ബറ്റ്, പെയ്ന് പോയിന്റുകളില്ലാത്തതും ഫലങ്ങള്‍ ടച്ച് സ്ക്രീനുകള്‍ വഴി ട്രാക്ക് ചെയ്യാന്‍ കഴിയുന്നതുമായ മികവുറ്റ സൊല്യൂഷനുകളാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് എടുത്തു പറഞ്ഞു.
”മികച്ച രീതിയില്‍ ഇടപഴകാനും ആശയവിനിമയം നടത്താനും ഷോപ്പര്‍മാരെ മനസിലാക്കാനും സഹായിക്കുന്നതിലൂടെ റീറ്റെയ്ല്‍ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. യുഎസ്ടി ഗ്ലോബലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും, നൂതനമായ സ്റ്റോര്‍ അനുഭവങ്ങള്‍ പകര്ന്നുനല്കാനും കഴിയുന്നതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്, ‘ സുബാക്ക സഹസ്ഥാപകനും സി ഇ ഒയുമായ ഗൈല്‍സ് കോര്‍ബറ്റ് അഭിപ്രായപ്പെട്ടു.
ഷോപ്പര്‍ കേന്ദ്രീകൃത സമീപനത്തിലൂടെ വളര്‍ച്ച കൈവരിക്കാന്‍ നിരവധി റീറ്റെയ്ല്‍ വ്യാപാരികളെ സുബാക്ക സഹായിച്ചിട്ടുണ്ട്.
ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര മധുരപലഹാര, ഭക്ഷണ, പാനീയ കമ്പനിയുടെ ഉത്പന്നങ്ങളിലൊന്ന് ചൈനയില്‍ അവതരിപ്പിച്ചത്, 150 നഗരങ്ങളിലായി 8,000-ത്തിലേറെ ഇന്ററാക്റ്റീവ് ഡിസ്പ്ലേകളടങ്ങിയ കാമ്പെയ്ന് സംഘടിപ്പിച്ചു കൊണ്ടാണ്.
ഒരു ലൈഫ് സ്റ്റൈല്‍ ക്ലോത്തിങ്ങ്, ആക്സസറി റീറ്റെയ്ലര് തങ്ങളുടെ നെറ്റ് പ്രൊമോട്ടര്‍ സ്കോറുകള്‍ (എന്‍പിഎസ്) മെച്ചപ്പെടുത്തുന്നതിനും, വിവിധ സ്റ്റോറുകളിലെ ഉപയോക്തൃ അനുഭവങ്ങള്‍ സമ്പന്നമാക്കാനുള്ള റിയല്‍ ടൈം വഴികള്‍ കണ്ടെത്തുന്നതിനും സ്മൈല്‍സ് ഉപയോഗപ്പെടുത്തുന്നു.
ഷോപ്പര്‍മാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിന് ഒരു അള്‍ട്രാ ലക്ഷ്വറി റീറ്റെയ്ലര് ഉപയോഗിക്കുന്നത് ക്ലൗഡ്ഷെല്ഫാണ്.
കോവിഡ്-19 സാഹചര്യവുമായി ഇടപാടുകാരെ പൊരുത്തപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് സുബാക്ക. വിപണിയിലേക്കുള്ള അവരുടെ മടങ്ങിവരവിനെ പിന്തുണയ്ക്കാനായി ഒരുകൂട്ടം ഉത്പന്നങ്ങള്‍ ഈയിടെ പുറത്തിറക്കിയിട്ടുണ്ട്. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാനായി സ്റ്റോറുകളില്‍ സ്ഥാപിക്കുന്ന, വിദൂര താപനില സെന്‍സിങ്ങ് കിയോസ്കാണ് അതിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: