തൊടുപുഴ: ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് ബിജെപി ഇന്നലെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്പില് പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാമന് നായര്‍ ഉദഘാടനം ചെയ്തു.
1962 ലെ ചൈന യുദ്ധത്തില്‍ ഭാരതത്തിന്റെ ഭൂപ്രദേശം ചൈനയ്ക്ക് വിട്ടുകൊടുത്ത അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും കോണ്‍ഗ്രസും, ചൈനയ്ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ട് ഇപ്പോള്‍ വീരവാദം ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ നട്ടെല്ലില്ലായ്മയാണ് കാണിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജി. രാമന് നായര്‍ പറഞ്ഞു. ചൈനയുമായി യുദ്ധം ഉണ്ടായ സമയത്തെല്ലാം ചൈനയ്ക്ക് ഒപ്പം നില്‍ക്കുകയും ഇന്ത്യയെ ഒറ്റു കൊടുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ നിലപാട് വഞ്ചനാപരം ആണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, സംസ്ഥാന സമിതി അംഗമായ പി.പി. സാനു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍. ഗീതാകുമാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കന്‍, സെക്രട്ടറിമാരായ അഡ്വ. അമ്പിളി അനില്‍, ടി.എച്ച്. കൃഷ്ണകുമാര്‍, നേതാക്കളായ പി. പ്രബീഷ്, വിഷ്ണു പുതിയേടത്ത്, എന്‍.കെ. അബു, എന്‍. വേണുഗോപാല്‍, കെ.ജി. സന്തോഷ്, മനു ഹരിദാസ്, കണ്ണായി നിധിന്, അഡ്വ. എസ്. വിനയരാജ്, സി. ജിതേഷ്, അനൂപ് പാങ്കാവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: