കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വലിയപാളിച്ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കോവിഡ് രോഗികളെ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയാണ്. അതിന്റെ പ്രത്യക്ഷ തെളിവാണ് കണ്ണൂര്‍ മട്ടന്നൂരില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ എക്സൈസ് ഡ്രൈവര്‍ സുനിലിന്റെ ശബ്ദസന്ദേശം.
തനിക്ക് മതിയായ ചികിത്സയും പരിചരണവും ലഭിക്കുന്നില്ലെന്ന് എക്സൈസ് ഡ്രൈവര്‍ സുനില്‍, സഹോദരന് സുമേഷിന് അയച്ച ശബ്ദസന്ദേശത്തിലുണ്ട്. പാലക്കാട്ടെ കോവിഡ് 19 രോഗികളും സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നും പരാതി അറിയിച്ചിരുന്നു. കോറോണ പ്രതിരോധത്തില്‍ വീഴ്ചകളുണ്ടാകുമ്പോള്‍ ചൂണ്ടിക്കാട്ടേണ്ട കോണ്‍ഗ്രസ്സ് അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
കര്‍ണ്ണാടകത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളോട് സംസ്ഥാന സര്‍ക്കാര്‍ കടുത്ത ദ്രോഹമാണ് കാണിക്കുന്നത്. നോര്‍ക്കയും ലോകകേരള സഭയും അവര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. വന്ദേഭഭാരത് മിഷനിലുള്‍പ്പെടുത്തി കൂടുതല്‍ മലയാളികളെ നാട്ടിലെത്തിക്കാനാണ് സംസ്ഥാനം ശ്രദ്ധിക്കേണ്ടതെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗദിനാചരണത്തില്‍ പങ്കെടുത്ത ശേഷം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: