കോഴിക്കോട്:ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര് രോഗമുക്തരായി. പോസിറ്റീവായവരില്‍ ആറ് പേര് കുവൈത്തില്‍ നിന്നും മൂന്ന് പേര് ഖത്തറില്‍ നിന്നും മൂന്ന് പേര് ദല്‍ഹിയില്‍ നിന്നും വന്നവരാണ്. പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്കും അത്തോളി സ്വദേശികളായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മേപ്പയ്യൂര്‍ സ്വദേശി (50 വയസ്സ്) ജൂണ്‍ 9 ന് വിമാനമാര്‍ഗ്ഗം ദല്‍ഹിയില്‍നിന്നു കൊച്ചിയിലെത്തി. ടാക്സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. രണ്ടും മൂന്നും പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ (38, 30 വയസ്സ്) ദല്‍ഹി രാജധാനി എക്സ്പ്രസില്‍ ജൂണ്‍ 19ന് കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഒഞ്ചിയം സ്വദേശി (65) ജൂണ്‍ 15 ന് ഖത്തറില്‍ നിന്നു കണ്ണൂരിലെത്തി. ജൂണ്‍ 18ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലക്കുളത്തൂര്‍ സ്വദേശി (55) ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തി. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
അഴിയൂര്‍ സ്വദേശി (55) ജൂണ്‍ 9 ന് ഖത്തറില്‍ നിന്നു കണ്ണൂരിലെത്തി. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി. നന്മണ്ട സ്വദേശി (55) ജൂണ്‍ 9 ന് കുവൈത്തില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി. ജൂണ്‍ 16ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
ഏറാമല സ്വദേശി (24) ജൂണ്‍ 9 ന് ദോഹയില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
അത്തോളി സ്വദേശികളായ അമ്മയും (31) മൂന്ന് മക്കളും (രണ്ടും ആറും വയസ്സുള്ള പെണ്‍കുട്ടികളും 11 വയസ്സുള്ള ആണ്‍കുട്ടിയും) മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബം ജൂണ്‍ 11 ന് കുവൈത്തില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തുകയും കുടുംബനാഥന് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കുടുംബനാഥന് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധിക്കുകയും പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്തു. പന്ത്രണ്ടുപേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഇന്നലെ 354 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9980 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9992 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9766 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 303 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: