മുംബൈ: രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം ഉയരുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്പനിയായ വിവോയുമായുള്ള ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) പുനഃപരിശോധിക്കും.
ഗാല്‍വാന്‍ താഴ്വരയിലെ ചൈനീസ് സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം ഉയരുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെടുകയാണ്.
അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ജവാന്മാര് വീരമൃത്യു വരിച്ച സാഹചര്യത്തില്‍ വിവോയുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഐപിഎല്‍ ഭരണ കൗണ്‍സില്‍ പുനഃപരിശോധിക്കുമെന്ന്് ബിസിസിഐ അറിയിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് വിവോയുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും 440 കോടി രൂപ ഈ കരാറിലൂടെ ബിസിസിഐയ്ക്ക് ലഭിക്കും. 2022 ല്‍ കരാര്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: