തൊടുപുഴ: രണ്ടാം മോദി സര്‍ക്കാരിന്റ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന മഹാ വെര്‍ച്വല്‍ റാലിയില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്ത മഹാറാലിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന് ദേശീയ അധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.
ലോക്ക് ഡൗണ്‍ കാലം കോവിഡിനെ ചെറുക്കാനുള്ള മുന്നൊരുക്കം നടത്തുന്നതിനായി ഉപയോഗിക്കാന്‍ കഴിഞ്ഞു. വിഷമ ഘട്ടം അവസരമായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുവാനും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
ഇതിനോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി വാളുകള്‍ പൊതുജങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ സ്ഥാപിച്ചു നിരവധി ആളുകള്‍ പങ്കാളികളായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം അനീഷ് കുമാറും വെര്‍ച്വല്‍ റാലിയില്‍ പങ്കാളിയായി. ബിജെപി ഇടുക്കി ജില്ലാ ഓഫീസില്‍ ജില്ലാ അധ്യക്ഷന്‍ കെ.എസ്. അജിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജ്, ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.
കോവില്‍മല രാജാവ് പങ്കെടുത്തു
ദക്ഷിണേന്ത്യയിലെ ഏക വനവാസി ഗോത്ര രാജാവായ കോവില്‍മല രാജാവ് രാമന് രാജമന്നാന് വെര്‍ച്വല്‍ റാലിയില്‍ പങ്കെടുത്തു. ഇടുക്കി മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം കോവില്‍ മലയിലെ രാജ വസതിയില്‍ വെച്ച് ഓണ്‍ലൈനിലൂടെ രാജാവും റാലിയില്‍ അണിചേര്‍ന്നത്.
ബിജെപി എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാര്‍, മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ജില്ലാ സമിതി അംഗം രാജന് മണ്ണൂര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനില്‍ സഹദേവന്, നേതാക്കളായ ജിമ്മിച്ചന്‍ ഇളം തുരുത്തില്, അഭിലാഷ് കാട്ടുപറമ്പില്‍, ശശി കണ്ണംകുളം, അരുണ്‍ ഗോപാല്‍ തുടങ്ങിയവരോടൊപ്പം ആണ് രാജാവ് പരിപാടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: