ന്യൂദല്‍ഹി: ഇന്ത്യക്ക് ആശ്വാസം പകര്‍ന്ന് കൊറോണ മുക്തരുടെ കണക്ക്. രോഗം ബാധിച്ച 3,32,424 പേരില്‍ 1,69,797 പേര് രോഗ മുക്തരായി. നിലവിലുള്ള രോഗികള്‍ 1, 53, 106 പേര് മാത്രമാണ്.
രോഗമുക്തി നിരക്ക് 51.08 ശതമാനമാണ്. 9520 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ മരണം 3950 ആണ്. ഗുജറാത്ത് 1477, ദല്‍ഹി 1327, ബംഗാള്‍ 475, മധ്യപ്രദേശ് 459, തമിഴ്നാട് 435 എന്നിങ്ങനെയാണ് മരണസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങള്‍.
ദല്‍ഹിയില്‍ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റെടുത്തു. കഴിഞ്ഞയാഴ്ചകളില്‍ വൈറസ് ബാധ കൂടുതല്‍ ആളുകളിലേക്ക് പകരുകയും പ്രതിരോധ നടപടികളില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പരാജയമാകുകയും ചെയ്തതോടെയാണ് അമിത് ഷാ നേരിട്ട് ചുമതലയേറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: