ഓച്ചിറ: മിഥുനമാസം ഒന്ന് – രണ്ട് തീയതികളില്‍ ഓച്ചിറ പടനിലത്ത് നടന്നു വന്നിരുന്ന ഓച്ചിറക്കളി ഈ വര്‍ഷം ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് ഭരണസമിതി അറിയിച്ചു. നാളെയാണ് കളിയുടെ ഒന്നാം ദിവസം.
രാവിലെ എട്ടു മണിക്ക് ഭരണസമിതി പ്രസിഡന്റ് പതാക ഉയര്‍ത്തും. 12 മണിയോടു കൂടി കിഴക്കു നിന്നും പടിഞ്ഞാറു നിന്നും 5 വീതം കളിയാശാന്മാര് എട്ടു കണ്ടത്തില്‍ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി വിടവാങ്ങും. അടുത്ത ദിവസവും ചടങ്ങുകള്‍ ആവര്‍ത്തിക്കും. ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
മുന്‍ വര്‍ഷങ്ങളില്‍ ഇടവം ഒന്നു മുതല്‍ കരകളിലെ കളരികളില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന പരിശീലനങ്ങള്‍ ക്കു ശേഷം മാണ് മിഥുനം ഒന്ന് – രണ്ട് ദിവസങ്ങളില്‍ പടനിലത്തു നടക്കുന്ന ഓച്ചിറകളിയില് പങ്കെടുക്കുന്നത്. കൈക്കുഞ്ഞു മുതല്‍ വൃദ്ധന്മാര് വരെയുള്ള നൂറു കണക്കിന് പടയാളികളാണ് പടനിലത്ത് പോര്‍വിളികള്‍ നടത്തി ഏറ്റുമുട്ടുന്നത്.
ഓച്ചിറ കളി ദര്‍ശിക്കാന്‍ ആയിരകണക്കിന് ഭക്തരാണ് പങ്കെടുത്തിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകള്‍ തടസം കൂടാതെ നടത്തുക മാത്രമാണ് ഈ പ്രാവശ്യം ഉണ്ടാകുക എന്ന് പ്രസിഡന്റ് പ്രൊഫ.ശ്രീധരന് പിള്ളയും, സെക്രട്ടറി കരിക്കല്‍ ജയപ്രകാശ്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: