കണിയാമ്പറ്റ:കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധവ് ജി യുടെ ജന്മദിനത്തില് ദേവന് കിഴി സമര്‍പ്പണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി ജില്ല രക്ഷാധികാരി ഒ.ടി ബാലകൃഷ്ണന് കണിയാമ്പറ്റ അയ്യപ്പ ക്ഷേത്രം, വരദൂര്‍ മാരിയമ്മന്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് നല്കി ചടങ്ങ് ഉദ്ഘടനം ചെയ്തു.
കൊറോണ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ നിത്യ ചെലവ് നടത്തി കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ചെലവിനായുള്ള സാധനങ്ങള്‍ കിറ്റായി കൊടുക്കുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് എം ടി കുമാരന് അധ്യക്ഷനായി. സുരേന്ദ്രന് മാധവ്ജി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: