പാലക്കാട്: ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ചില ക്ഷേത്രങ്ങള്‍ ഇന്ന് തുറക്കും. ദേവസ്വം ബോര്‍ഡിന് കീഴില്‍ ജില്ലയില്‍ 349 പ്രധാന ക്ഷേത്രങ്ങളാണുള്ളത്. ഇതില്‍ കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം, മാങ്ങോട്ടുകാവ്, പരക്കാട്ട് കാവ് , കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം, ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം തുടങ്ങി ചില ക്ഷേത്രങ്ങളാണ് തുറക്കുക.
വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതിക്ഷേത്രം,
പൂക്കോട്ട് കാവ്, പരിയാനമ്പറ്റ, പുത്തനാല്‍ക്കല്‍, ചെര്‍പ്പുളശേരി അയ്യപ്പന്‍കാവ്, തിരുവാഴിയോട് തുടങ്ങി പ്രധാനക്ഷേത്രങ്ങളൊന്നും തത്ക്കാലം തുറക്കില്ല. തിരുനാരായണപുരം ഉത്രത്തില് ഭഗവതി ക്ഷേത്രം, കീഴേടമായ തിരുനാരായണപുരം മഹാവിഷ്ണു ക്ഷേത്രം എന്നിവ ഒരറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. അതേസമയം ഇന്ന് രാവിലെ 11 മണിക്ക് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
നിലവിലെ സഹാചര്യം കണക്കിലെടുത്ത് അതാത് മേഖലയിലെ ക്ഷേത്രങ്ങള്‍ക്ക് തീരുമാനമെടുക്കാം. ക്ഷേത്രം തുറന്നാലും താത്ക്കാലം പൂജ പ്രസാദ വിതരണം ഉണ്ടാകില്ല. തുറക്കുന്ന ക്ഷേത്രങ്ങളിലെല്ലാം ഭക്തര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്ര കവാടത്തിന് സമീപം സോപ്പ്, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. മാസ്ക് ധരിക്കണം. ക്ഷേത്രത്തില്‍ എത്തുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സൂക്ഷിക്കും. പ്രതിഷ്ഠകളില്‍ തൊടാന്‍ അനുവദിക്കില്ല. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കും. സാമൂഹിക അകലം പാലിച്ച് ഒരു സമയം 15 പേര്‍ക്ക് ദര്‍ശനം. അസുഖമുള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, പത്തിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: