പേരാമ്പ്ര: ചെങ്ങോടുമലയെ കരിങ്കല്‍ ഖനന മാഫിയയില്‍ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തില്‍ വേറിട്ട സമരവുമായി സമരസമിതി പ്രവര്‍ത്തകര്‍. ചെങ്ങോടുമലക്കായി ഒരു തൈ നടാം പരിപാടിയാണ് ലോകത്തങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി സ്നേഹികള്‍ ഏറ്റെടുത്തത്.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഇന്നലെ രാവിലെ എത്തി വൃക്ഷത്തൈനട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചെങ്ങോട് മലയില്‍ നടന്ന ചടങ്ങില്‍ കരിമ്പാല സമുദായ സമിതി സംസ്ഥാന സെക്രട്ടറിയും ചെങ്ങോട് മല സംരക്ഷണ സമിതി സമരനായകനുമായ പി.സി. സുരേഷ്, കരിമ്പാല സമുദായ സമിതി ജില്ലാ പ്രസിഡന്റ് സി. രാജന് എന്നിവര്‍ സംസാരിച്ചു. സി.കെ. സുഭാഷ്, ദിലീഷ് കൂട്ടാലിട, പി.സി. പ്രമോദ്, ജയപ്രകാശ് കായണ്ണ, ടി.എ. നാരായണന്, പ്രദീഷ്, ടി. സദാനന്ദന് എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
നോവലിസ്റ്റ് ടി.പി. രാജീവന്, കവി വീരാന്‍ കുട്ടി, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി രാധന്‍ മൂലാട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, സിനിമാ നടന് മുഹമ്മദ് പേരാമ്പ്ര, കെ.എം. ഷാജഹാന്, നാടക- പരിസ്ഥിതി പ്രവര്ത്തകന് പി.ടി. മനോജ് കണ്ണൂര്‍, കവി ചന്ദ്രന് പെരേച്ചി, ആര്‍എംപി നേതാവ് എന്‍. വേണു, കെ.കെ. രമ, നിജേഷ് അരവിന്ദ്, നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഇ. ഗോവിന്ദന് നമ്പീശന് തുടങ്ങിയവരും ചെങ്ങോടിനു വേണ്ടി തൈവെച്ചു. പേരാമ്പ്ര സ്വദേശി ഹവീല്‍ദാര്‍ കണ്ണന് പഞ്ചാബിലെ അംബാലയിലും അരവിന്ദ് അമേരിക്കയിലും പി.സി. ജ്യോതി ലക്ഷ്മി ദുബായിലും വൃക്ഷത്തൈ നട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വി.എം. സുധീരന്, സി.ആര്. നീലകണ്ഠന് തുടങ്ങിയവര്‍ പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ചു.
സമരസമിതി പ്രവര്‍ത്തകരായ ദിലീഷ് കൂട്ടാലിട, ജിംനേഷ് കൂട്ടാലിട, കല്പകശ്ശേരി ജയരാജന്, ലിനീഷ് നരയംകുളം, കെ. രാജേഷ്, ആര്. ബി. രാജേഷ്, പി.സി. സുരേഷ്, ജോബി ചോലക്കല്‍, സുരേഷ് ചീനിക്കല്‍, ശ്രീലത ഉത്രാലയം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: