കോഴിക്കോട്: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ദേശവ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ ജില്ലയിലും സജീവമാക്കി ബിജെപി. ലോക പരിസ്ഥിതി ദിനമായ ഇന്നലെ പൊതുസ്ഥലങ്ങളില്‍ മരം നട്ടതിന് ശേഷം ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും ഗൃഹസമ്പര്‍ക്കം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രണ്ടോ മൂന്നോ പേരുളള പ്രവര്ത്തകസംഘമായാണ് ഗൃഹസമ്പര്‍ക്കം നടത്തുന്നത്.
സാഹിത്യകാരന് എം.ടി. വാസുദേവന്‍നായരെ നടക്കാവിലെ വീട്ടില്‍ സന്ദര്‍ശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് പ്രധാനമന്ത്രിയുടെ കത്തും മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അടങ്ങുന്ന ലഘുലേഖയും കൈമാറി. അഴകൊടിയിലെ വസതിയിലെത്തി സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധന് വിനോദ് ഭട്ടതിരിപ്പാടിനെയും സന്ദര്‍ശിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം. രാജീവ്കുമാര്‍, കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ബേപ്പൂര്‍ മണ്ഡലംതല ഗൃഹസമ്പര്‍ക്കം ബേപ്പൂരില്‍ ദേശീയ സമിതിയംഗം കെ.പി. ശ്രീശന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, കുന്ദമംഗലത്ത്, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, തിരുവമ്പാടിയില്‍ ദേശീയ സമിതിയംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, കൊടുവള്ളിയില്‍ മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, എലത്തൂരില്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ബാലുശ്ശേരിയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.വി. രാജന്, കൊയിലാണ്ടിയില്‍ ജില്ലാ ട്രഷറര്‍ വി.കെ. ജയന്, പേരാമ്പ്രയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, കുറ്റ്യാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, വടകരയില്‍ സംസ്ഥാന സമിതിഅംഗം രാമദാസ് മണലേരി, നാദാപുരത്ത് ജില്ലാ ഉപാദ്ധ്യക്ഷ കെ.പി. വിജയലക്ഷ്മി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: