നെടുങ്കണ്ടം: തൂക്കുപാലത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് രുചികരമായ മീന്‍ കറി സൗജന്യമായി നല്കി തൂക്കുപാലം ന്യൂസിലാന്‍ഡ് ഹോട്ടല്‍ ഉടമ കെ. സുബൈര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ആളുകളെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയാണ്.
ഇത്തരത്തില്‍ തൂക്കുപാലത്ത് പാര്‍പ്പിച്ചിരിക്കുന്ന ആളുകള്‍ക്ക് പഞ്ചായത്ത് സാമൂഹിക അടുക്കളയില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. എന്നാല്‍ ജോലിയും മറ്റും ഇല്ലാതെ നാട്ടില്‍ എത്തിയ നാട്ടുകാരായ സഹോദരങ്ങള്‍ക്ക് ക്വാറന്റൈന് കാലം രുചികരമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനാണ് എല്ലാ ദിവസവും ഉച്ചക്ക് മീന്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്.
ഹോട്ടലില്‍ തന്നെ പാകം ചെയ്യുന്ന കറികള്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍ ഏറ്റുവാങ്ങി. സന്നദ്ധ പ്രവര്‍ത്തകരായ അനീഷ് ചന്ദ്രന്, സൗമ്യ എസ്. പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: