ഉദുമ: രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീട് പുതുക്കി പണിത് ബിജെപി പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളം ബീച്ച് റോഡിലെ മാധവിയമ്മയുടെ ചോര്‍ന്നൊലിക്കുന്ന വീടാണ് പുതുക്കി പണിതത്. മത്സ്യവില്‍പ്പന നടത്തുന്ന മാധവിയമ്മയും രണ്ട് ആണ്മക്കളും മകളും ഭര്‍ത്താവും കുടുംബവും ഈ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസം.
ചോര്‍ന്നൊലിക്കുന്ന വീടിന് പകരം പുതിയ വീട് നിര്‍മ്മിച്ച് നല്കാന് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അതനുസരിച്ച് വീടും സ്ഥലവുമെടുക്കാന് ചെറിയൊരു തുക അനുവദിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ആ തുക കൊണ്ട് വീടും പറമ്പും വാങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരസിക്കുകയായിരുന്നു. പിന്നീട് വീടിന്റെ അറ്റകുറ്റ പണികള്‍ നടത്താന്‍ തുച്ഛമായ തുക അനുവദിച്ചെങ്കിലും വീടിന്റെ മേല്‍ക്കൂര ഇറക്കാന്‍ മാത്രമേ ആ തുക തികയുള്ളുവെന്ന് മനസിലാക്കിയ മാധവിയമ്മ തന്റെ അക്കൗണ്ടില്‍ വന്ന തുക തിരിച്ച് അധികൃതര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.
നിരവധി തവണ തന്റെ ആവശ്യം അറിയിച്ച് പഞ്ചായത്ത്, മത്സ്യഫെഡ് ഓഫിസുകളില്‍ കയറി ഇറങ്ങിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള സഹായം മാധവിയമ്മയ്ക്ക് ലഭിച്ചിരുന്നില്ല. ഇതോടെ മാധവിയമ്മ ബിജെപി പ്രവര്‍ത്തകരോട് സങ്കടമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടേയും പരിവാര്‍ പാലക്കുന്ന് യുഎഇ കുട്ടായ്മയുടെ അംഗങ്ങളുടെ സഹകരണത്തോടെ വീട് പുതുക്കിപണിത് കൊടുത്തത്. പ്രവര്‍ത്തിയുടെ ഉദ്ഘാടനം ബിജെപി ജില്ലാക്കമ്മറ്റി അംഗം വൈ.കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലോകേഷ് ബട്ടത്തൂര്‍, ഉദുമ പഞ്ചായത്ത് കമ്മറ്റി അംഗം ഷാജി, കോട്ടിക്കുളം ബൂത്ത് പ്രസിഡന്റ് ബിജുമോഹന്‍, സി.ബാബു, ഉദയന്‍ പരിയാരം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: