തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകളിലൂടെ നല്കുന്ന 1000 രൂപ വഴിവിട്ട് വിതരണം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സിപിഎം ശ്രമം അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്.
ഒരു ക്ഷേമനിധിയിലും ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ധനസഹായമായ 1000 രൂപയാണ് തങ്ങളുടേതാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിണറായി സര്‍ക്കാറാണ് ഈ തുക നല്‍കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢനീക്കമാണ് നടത്തുന്നത്. സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യേണ്ട തുക വഴിവിട്ട രീതിയില്‍ വിതരണം ചെയ്യുന്നതായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ വരുത്തി പലയിടത്തും ഈ തുക നല്കി. ബാങ്ക് സെക്രട്ടറിമാരുടെയും ചില ഉേദ്യാഗസ്ഥരുടെയും സഹായത്തോടെയാണ് ഈ നീക്കം. റേഷന്‍ കടകളില്‍ അര്‍ഹരായ ആള്‍ക്കാരുടെ ലിസ്റ്റ് വന്നിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍ തരപ്പെടുത്തി വിളിച്ചുവരുത്തിയാണ് വിതരണം. വരാനിരിക്കുന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാവപ്പെട്ട ജനങ്ങളെ സിപിഎം കബളിപ്പിക്കുന്നത്. ഈ തരംതാണ നീക്കം സിപിഎം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ബിജെപി ഇതിനെതിരെ രംഗത്തിറങ്ങുമെന്നും വി.വി. രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: