ന്യൂദല്‍ഹി : ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനായി ദല്‍ഹിയില്‍ കേന്ദ്ര ക്യാബിനറ്റ്. യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയശേഷം ആദ്യമായാണ് ക്യാബിനറ്റ് യോഗം വിളിച്ചിരിക്കുന്നത്. രാജ്യത്തെ കൊറോണ വൈറസ് വ്യപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് യോഗം വിലയിരുത്തും. ഇരുപത് ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ പാക്കേജിന്റെ തുടര്‍നടപടികള്‍ അടക്കം ഏറെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം കൊറോണയ്ക്കെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടം മെഡിക്കല്‍ സമൂഹത്തിന്റെയും കൊറോണ പോരാളികളുടെയും കഠിനാധ്വാനമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ബെംഗളൂരുവിലെ രാജീവ്ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയുടെ സില#വര് ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ധഘാടനം നിര്‍വഹിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ ഒരുപക്ഷേ അദൃശ്യ ശത്രുവാകും പക്ഷേ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സൈനികരെ പോലെയാണ്. എന്നാല്‍ ഇവര്‍ക്കു യൂണിഫോം ഇല്ലെന്നു മാത്രം. കോവിഡിനെതിരെ മുന്‍നിര പോരാളികള്‍ക്കെതിരായ അക്രമം, ശകാരം, മോശം പെരുമാറ്റം എന്നിവ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: