ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ നല്കി രാജ്യം ജാഗ്രതയോടെ തുറക്കാന്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതിയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ ഇളവുകളാണ് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണുകളില്‍ മാത്രമാണ് ജൂണ്‍ 30വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി നീട്ടിയിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനാനന്തര യാത്രകള്‍ക്കും സംസ്ഥാനത്തിനകത്തെ യാത്രകള്‍ക്കും ചരക്ക് നീക്കത്തിനും യാതൊരു നിയന്ത്രണവുമില്ല. ഇത്തരം യാത്രകള്‍ക്ക് യാതൊരുവിധ പ്രത്യേക അനുമതികളും ഇ-പെര്‍മിറ്റുകളും ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആദ്യഘട്ടം:
ജൂണ്‍ 8മുതല്‍ ആരാധനാകേന്ദ്രങ്ങള്, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കും. എന്നാല്‍ മുഖാവരണം അടക്കമുള്ളവ ധരിക്കാതെ ആര്‍ക്കും പ്രവേശനമില്ല.
രണ്ടാംഘട്ടം:
സ്കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ജൂലൈ മുതല്‍ തുറക്കാം. എന്നാല്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചു വേണം തീരുമാനമെടുക്കേണ്ടത്.
മൂന്നാം ഘട്ടം:
അന്താരാഷ്ട്ര വിമാനയാത്ര, മെട്രോ റെയില്‍, സിനിമാ ഹാളുകള്‍, ജിമ്മുകള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്റര്റ്റെയിന്മെന്റ് പാര്‍ക്കുകള്‍, തീയേറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയം, അസംബ്ലി ഹാളുകള്‍ തുടങ്ങിയവ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അതാതുസമയത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി മാത്രം തീരുമാനിക്കും. സാമൂഹ്യ,രാഷ്ട്രീയ, കായിക, അക്കാദമിക്, സാസംസ്ക്കാരി, മതപര ചടങ്ങുകളും സമ്മേളനങ്ങളും അനുവദിക്കുന്നതും പിന്നീട് മാത്രം പരിഗണിക്കുന്ന വിഷയമാണ്.
രാത്രി കര്‍ഫ്യൂ:
രാത്രി 9മണി മുതല്‍ പുലര്‍ച്ചെ 5 മണിവരെ വ്യക്തികളുടെ സഞ്ചാരം രാജ്യവ്യാപകമായി നിരോധിച്ചിട്ടുണ്ട്. അവശ്യസര്വ്വീസുകള്ക്കിത് ബാധകമല്ല. പ്രാദേശിക ഭരണകൂടങ്ങള്‍ സിആര്‍പിസി സെക്ഷന്‍ 144 അടക്കമുള്ള വകുപ്പുകള്‍ ഉപയോഗിച്ച് ഇതുസംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കും.
ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍:
ജൂണ്‍ 30വരെ കണ്ൈന്മെന്റ് സോണുകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ജില്ലാ ഭരണകൂടമാണ് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കേണ്ടത്. കണ്ൈന്മെന്റ്സോണുകളില് അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. ഈ മേഖലയില്‍ ആളുകള്‍ക്ക് പുറത്തേക്ക് പോകാനാവില്ല.
യാത്രാ-ചരക്ക് നീക്കം:
സംസ്ഥാനാനന്തര യാത്രകള്‍ക്കും സംസ്ഥാനത്തിനകത്തെ യാത്രകള്‍ക്കും ചരക്ക് നീക്കത്തിനും യാതൊരു നിയന്ത്രണവുമില്ല. ഇത്തരം യാത്രകള്‍ക്ക് യാതൊരുവിധ പ്രത്യേക അനുമതികളും ഇ-പെര്‍മിറ്റുകളും ആവശ്യമില്ല. യാത്ര നിയന്ത്രിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി വലിയതോതില്അറിയിപ്പ് നല്‍കിവേണം നടപ്പാക്കേണ്ടത്. ശ്രമിക് ട്രെയിന്‍ യാത്രക്കാര്‍, ആഭ്യന്തര വിമാനയാത്രക്കാര്‍, രാജ്യത്തിനകത്തും പുറത്തേക്കുമുള്ള യാത്രകള്‍, വിദേശ പൗരന്മാരുടെ സ്വന്തം നാട്ടിലേക്കുള്ള യാത്രകള്എന്നിവയ്ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ല. ചരക്കുവാഹനങ്ങള്‍ യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാരുകള്‍ തടയരുത്.
കര്‍ശന നിര്‍ദേശങ്ങള്‍:
65വയസ്സില്‍ കൂടുതലുള്ളവര്‍, ഗര്‍ഭിണികള്‍, പത്തുവയസ്സില്‍ താഴെയുള്ളവര്‍, മറ്റുരോഗങ്ങളുള്ളവര്‍ എന്നിവര്‍ വീടുകളില്‍ തന്നെ തുടരണം, എല്ലാ പൗരന്മാരും ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം, ലോക്ക്ഡൗണ്‍ നിയമലംഘകരെ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
പൊതു നിര്‍ദേശങ്ങള്‍:
പൊതു സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും മാസ്ക്ക് നിര്‍ബന്ധമാണ്. പൊതു സ്ഥലങ്ങളില്‍ ആറടി അകലം പാലിച്ചു വേണം നില്‍ക്കേണ്ടത്. കടകളില്‍ ഒരേ സമയം 5 പേരില്‍ കൂടുതല്‍ പാടില്ല. വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
വിവാഹത്തിന് പരമാവധി 50 പേര്. സംസ്ക്കാര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര് മാത്രം. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും, മദ്യപാനം, മുറക്ക് എന്നിവയും നിരോധിച്ചിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം സാധിക്കുമെങ്കില്‍ തുടരണം. ജോലി ക്രമീകരണം തുടരണം. പൊതു സ്ഥലങ്ങളില്‍ തെര്‍മല്‍ പരിശോധന, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകല്‍ എന്നിവ വേണം.
പൊതു സ്ഥലങ്ങളിലും ജോലി ഇടങ്ങളിലും അണുനശീകരണം ഇടയ്ക്കിടെ ചെയ്യണം. ജോലിക്കാര്‍ക്ക് ഇടയില്‍ അകലം പാലിക്കേണ്ടതും ജോലി സമയം ക്രമീകരിക്കേണ്ടതും ഉച്ചയൂണ് സമയം ക്രമീകരിക്കേണ്ടതും ജോലിസ്ഥലത്തെ ചുമതലക്കാര്‍ നിര്വഹികണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: