ന്യൂദല്‍ഹി: പ്രജ്ഞാ പ്രവാഹ് അഖില ഭാരത സംയോജകന്‍ ജെ നന്ദകുമാര്‍ ചെയ്ത വീര സവര്‍ക്കര്‍ പ്രഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ജന്മഭൂമി ഓണ്‍ ലൈന്‍ നടത്തിയ ‘വീരേതിഹാസം’ ലേഖന മത്സരത്തില്‍ വിഷ്ണു അശോക് (സരസ്വതി ഭവനം, കൂരട്ടിക്കാട്, മാന്നാര്‍, ആലപ്പുഴ), അരുണ്‍ കീഴ്മഠം (അതുല്ല്യ, കള്ളിപ്പാടം, ഷൊര്‍ണൂര്‍, പാലക്കാട്), സുരേന്ദ്രന് മക്കള്‍ വീട്ടില്‍ (മൈത്രി നഗര്‍, പെരുന്ന, ചങ്ങനാശ്ശേരി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. 10000 രൂപ, 5000 രൂപ, 2500 രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡും പ്രശംസാ പത്രവും സമ്മാനമായി നല്‍കും.
ആര്. ജയകൃഷ്ണന് (ശ്രീരംഗം മരുത്തുറോഡ്, പെരുമ്പാവൂര്‍), ശരവണ്‍ ശശിധരന് (വടക്കേടത്ത്, മറ്റക്കര, കോട്ടയം), ശ്രീനിധി ബാല (അന്ധകാരനഴി, തുറവൂര്‍, ആലപ്പുഴ), സതീശന് ആലംതട്ടില്‍ (അമ്പാടി, രാമന്തളി, തിരുവില്വാംകുന്ന്, കണ്ണൂര്‍) എന്നിവര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ആദ്യ സ്ഥാനത്തു വന്ന 25 പേര്‍ക്ക് പ്രശംസാ പത്രവും നല്‍കുമെന്ന് മത്സരവിജയികളെ പ്രഖ്യാപിച്ചുകൊണ്ട് ജെ നന്ദകുമാര്‍ അറിയിച്ചു.
ശ്രീരാജ് ആര്.എസ്, വിപിന്‍ കാന്ത്, മേളത്തില്‍ കരുണാകരന്, ജ്യോതിസ് എസ്, ചന്ദ്രകുമാര്‍ ആര്, കെ ജിജിത, പ്രേം ഷൈലേഷ്, ബിന്ദു റെജി, ഗംഗ വൈഗമണി, സുന്ദരം ഗോവിന്ദ്, കൃഷ്ണശ്രീ ബാബു, സനിത സുരേഷ്, ഹരികൃഷ്ണന് ജി.ടി., ഹരീഷ് കെ, ബിജു മണി, ദീനദയാല്‍, മഞ്ജുനായക്, സംഗീത് പിവി എന്നിവര്‍ക്കാണ് പ്രശംസാ പത്രം ലഭിക്കുക.
പി.ശ്രീകുമാര്‍ (എഡിറ്റര്‍, ജന്മഭൂമി ഓണ്‍ലൈന്‍), ശ്രീദത്തന് (എഡിറ്റര്‍, ഇന്‍ഡക്സ് സ്ക്രോള്‍സ്, ദല്‍ഹി), ആര്.കൃഷ്ണകുമാര്‍ (ഉത്തിഷ്ഠ, ബാംഗളൂര്‍), അശോക് കുറുപ്പ് ( സംയോജകന്‍, വീര സവര്‍ക്കര്‍ മഞ്ച്, ജയ്പൂര്‍) എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഇതിഹാസതുല്ല്യ ജീവിതം നയിച്ച ഉജ്ജ്വല വ്യക്തിത്വം വിനായക ദാമോദര്‍ സവര്‍ക്കറെ അറിയുകയും പഠിക്കുകയും ചെയ്യുന്ന പുതിയ തലമുറ കേരളത്തിലും ഉണ്ട് എന്നതിനു തെളിവാണ് ലേഖനമത്സരത്തിനു കിട്ടിയ പ്രതികരണം എന്ന് നന്ദകുമാര്‍ പറഞ്ഞു. വീര സവര്‍ക്കറെ മോശക്കാരനാക്കാന്‍ ആസൂത്രിത നീക്കം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമഗ്രജീവത ദര്‍ശനം ജനങ്ങളിലെത്തിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: