അടിമാലി: അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാ സേന യൂണിറ്റിന് കുടിവെള്ള സംവിധാനമൊരുക്കി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. അടിമാലിയില്‍ അഗ്നിരക്ഷാ സേന യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും യൂണിറ്റിലെ ജീവനക്കാര്‍ക്കാവശ്യമായ ശുദ്ധജലസംവിധാനം ഇപ്പോഴും അപ്രാപ്യമാണ്.
യൂണിറ്റിനോട് ചേര്‍ന്ന കരിങ്കുളത്തു നിന്നും വെള്ളം ശേഖരിച്ചാണ് അഗ്നിരക്ഷാ സേന വാഹനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നത്. പക്ഷെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഈ വെള്ളം ഉപയോഗിക്കാന്‍ സാധിക്കില്ല. അഗ്നിരക്ഷാ സേന യൂണിറ്റിന് സ്വന്തമായി കിണറുണ്ടെങ്കിലും ചെളി നിറഞ്ഞ വെള്ളമാണുള്ളത്. അയല്‍ വീടുകളില്‍ നിന്നെത്തിക്കുന്ന വെള്ളമാണ് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ജീവനക്കാര്‍ ഉപയോഗിക്കുന്നത്.
എല്ലാ ദിവസവും പത്തിനടുത്ത ജീവനക്കാര്‍ യൂണിറ്റില്‍ ഡ്യൂട്ടിയിലുണ്ടാകും. ദിവസം മുഴുവന്‍ ജോലി ചെയ്യുന്നതിനാല്‍ ഭക്ഷണം തയ്യാറാക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍വ്വാഹമില്ല. മഴക്കാലമാകുന്നതോടെ ജീവനക്കാരുടെ ജോലി ഭാരം വര്‍ധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് യൂണിറ്റില്‍ ശുദ്ധജലമെത്തിച്ചാല് ഭക്ഷണം പാകം ചെയ്യാനും കുടിവെള്ളത്തിനും ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: