കണ്ണൂര്‍: കൊറോണ രോഗ വ്യാപന പ്രതിസന്ധി സമയത്തും അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ നന്ദന്റെ വീടുള്‍പ്പെടെ രണ്ട് വീടുകള്‍ക്ക് നേരേ കഴിഞ്ഞദിവസം രാത്രി സിപിഎം സംഘം ബോംബേറ് നടത്തിയതെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പ്രദേശത്തെ മുഴുവന്‍ വീടുകളിലും രാഷ്ട്രീയം നോക്കാതെ സഹായങ്ങളെത്തിച്ചപ്പോള്‍ സിപിഎം നേതൃത്വത്തിന് ഹാലിളകുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകനെ അക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കി പ്രതികരിക്കാന്‍ ഡിഫി നേതാവ് ആഹ്വാനം ചെയ്ത് പത്ത് മിനിട്ടിനുള്ളിലാണ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ അക്രമങ്ങള്‍ ഉണ്ടായത്. സിപിഎം നേതൃത്വത്തിന്റെ കൃത്യമായ ഗൂഢാലോചന വ്യക്തമാണ്. കണ്ണൂരിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ കുറ്റവാളിക്കളെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ, ജില്ല പ്രസിഡണ്ട് അരുണ്‍ കൈതപ്രം, ജനറല്‍ സെക്രട്ടറി എം. അര്ജ്ജുന്, സെക്രട്ടറി അഡ്വ. കെ. രഞ്ജിത് തുടങ്ങിയവര്‍ അക്രമത്തിന് ഇരയായ വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: