തിരുവനന്തപുരം: റെയില്‍വേ മുന്‍കൂട്ടി അറിയാക്കത്തതിനാലാണ് മുംബൈയില്‍ നിന്ന് മലയാളികളുമായി എത്തുന്ന ശ്രമിക് ട്രെയിനിന് അനുമതി നല്‍കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രകാരം, മുംബൈയിലെ നോഡല്‍ ഓഫിസര്‍ കേരളത്തിന്റെ കോവിഡ് വാര് റൂമിലേക്കും കണ്ട്രോള് റൂമിലേക്കും 22ന് കുര്‍ളയില്‍നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. മുംബൈയില്‍നിന്ന് പുറപ്പെടുന്ന 1,271 യാത്രക്കാരുടെ വിശദാംശങ്ങള്‍ ഫോര്‍മാറ്റില്‍ അയക്കുന്നു എന്നാണ് നോഡല്‍ ഓഫിസറും മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അഡീഷനല്‍ കമ്മിഷണറുമായ സന്ദീപ് കാര്‍ണിക് ഇമെയിലില്‍ പറയുന്നത്. ഔദ്യോഗിക മെയില്‍ ഐഡിയില്‍ സാങ്കേതി തകരാര്‍ ഉള്ളതിനാല്‍ മറ്റൊരു മെയിലില്‍ നിന്നാണ് വിവരങ്ങള്‍ അയയ്ക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കോവിഡ് ജാഗ്രത സെല്ലിന്റെ വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം മൂലം യാത്രക്കാര്‍ക്ക് പാസ് എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതു സംസ്ഥാനസര്‍ക്കാരിനെ വെട്ടിലാക്കി. പൊതുജനങ്ങളെ ഇത് അറിയിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന കാരണത്താല്‍ ട്രെയിന്‍ വിവരം റെയില്‍വേ അറിയിച്ചില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. ട്രെയ്ന്‍ ഓടിക്കുന്ന കാര്യം അറിയാത്തതിനാല്‍ അനുവദിക്കാന്‍ ആകില്ലെന്നാണ് ചീഫ് സെക്രട്ടറി മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചത്.
ഗുജറാത്തില്‍നിന്നു കേരളത്തിലേക്കു പ്രത്യേക ട്രെയിനോടിക്കുന്നതും ഇതേ രീതിയില്‍ കേരളം തടസപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ മടക്കി അയക്കാന്‍ 41 ട്രെയിനുകള്‍ കേരളത്തില്‍ നിന്നു പുറപ്പെട്ടപ്പോള്‍ 4 ശ്രമിക് സ്പെഷലുകള്‍ മാത്രമാണു മലയാളികളുമായി കേരളത്തില്‍ ഇതു വരെ എത്തിയത്.
ട്രെയിന്‍ അനുവദിക്കാത്തില്‍ സര്‍ക്കാരിനുള്ളില്‍ തന്നെ ആശയക്കുഴപ്പമാണ്. മുംബൈയില്‍ നിന്നുളള യാത്രക്കാര്‍ കോവിഡ് ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തതു മൂലമാണു ട്രെയിനിന് അനുമതി നല്‍കാതിരുന്നതെന്നാണു സംസ്ഥാനന്തര യാത്രയുടെ ചുമതലയുളള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ വിശദീകരിച്ചത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്താലും വെബ്സൈറ്റില്‍ ശ്രമിക് ട്രെയിനിലെ യാത്രക്കാര്‍ക്കു പാസ് എടുക്കാന്‍ കഴിയില്ല. ഇതു മറച്ചുവച്ചാണ് സര്‍ക്കാര്‍വാദം. കോവിഡ് ജാഗ്രത വെബ്സൈറ്റില്‍നിന്നു പാസ് ലഭിക്കണമെങ്കില്‍ ട്രെയിന്‍ യാത്രക്കാര്‍ പിഎന്‍ആര്‍ നമ്പരും സീറ്റ് നമ്പരും രേഖപ്പെടുത്തണം. ശ്രമിക് സ്പെഷല്‍ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് പിഎന്‍ആര്‍ നമ്പരും സീറ്റ് നമ്പരും ഉണ്ടാകാറില്ല.
വീഴ്ച പുറത്തുവന്നതോടെ ഇന്ന് യാത്ര ചെയ്യുന്നവര്‍ പാസ് ലഭിക്കാന്‍ വെബ്സൈറ്റില്‍ പിഎന്‍ആര്‍ നമ്പര്‍ ചോദിക്കുന്നിടത്ത് ഡമ്മി നമ്പരിട്ടാല്‍ മതിയെന്നാണു നിര്‍ദേശിച്ചാണ് ട്രെയിന്‍ ഓടുന്നത്. ഇതോടെ, സംസ്ഥാനസര്‍ക്കാരിന്റെ പിഴവ് റെയില്‍വേയ്ക്കും കേന്ദ്രസര്‍ക്കാരിലും ചുമത്തി പിണറായി കൈകഴുകയായിരുന്നെന്ന് വ്യക്തമായി. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര റെയില്‍വേ മന്ത്രിരംഗത്തെത്തിയത്. ഇന്നലെ മുംബൈയില്‍ നിന്നും ഗുജറാത്തില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സര്‍ക്കാര്‍ അന്തിമ നിമിഷത്തില്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രൂക്ഷവിമര്‍ശനവുമായി റെയില്‍വേ മന്ത്രി രംഗത്തെത്തിയത്. സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ന്യൂസ് 18ന്റെ ഹിന്ദി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു റെയില്‍വേ മന്ത്രിയുടെ പിണറായി സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
കേരളം എതിര്‍ത്തതോടെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ കഴിഞ്ഞ ദിവസം അവസാന നിമിഷം റദ്ദാക്കിയിരുന്നു.. ഇന്നലെ വൈകിട്ട്് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്. നിലവിലെ കേന്ദ്രനിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ കേരളത്തിന്റെ അനുമതി വേണം. എന്നാല്‍ യാത്രക്കാരുമായി വരേണ്ട എന്നാണ് കേരളം നിലപാട് എടുത്തത്. ഇതിന്റെ പിന്നിലെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: