തിരുവനന്തപുരം: എല്ലാമുണ്ടെന്ന് പറയുമ്പോഴും കഴിക്കാന്‍ ഭക്ഷണമോ താമസിക്കാന്‍ ഇടമോചെയ്യാന് ഒരു തൊഴിലോ ഇല്ലാത്ത ആളുകള്‍ക്ക് സഹവര്‍ത്തിത്വത്തിന്റെ സന്ദേശം നല്കി പ്രായോഗിക ഗ്രാമ വികാസം ലക്ഷ്യമിടുന്ന സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സഹകാര്‍ ഭാരതി സംസ്ഥാന സമിതി നാഷണല്‍ കോ-ഓപ്പറേറ്റീവ് മീറ്റ് 2020ന്റെ ഭാഗമായി സഹകാര്‍ വെബിനാര്‍ ലൈവ് എന്ന പേരിലുള്ള ഫേസ്ബുക്ക് ലൈവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപഭോഗ സംസ്ക്കാരം കേരളത്തെ തകര്‍ത്തു. ഗ്രാമോദ്ധാരണത്തിലൂടെ മാത്രമേ സമൃദ്ധഭാരതം കെട്ടിപ്പെടുക്കുവാന്‍ കഴിയൂ. ഗ്രാമീണ കൂട്ടായ്മകള്‍ രൂപീകരിച്ച് അവര്‍ക്ക് പരിശീലനം നല്കി ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സ്വാശ്രയത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സഹകാര്‍ ഭാരതി. ഇതിലൂടെ ഗ്രാമീണര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതായും കുമ്മനം പറഞ്ഞു. ലൈവ് 27 വരെ വൈകിട്ട് അഞ്ചിനാണ് സഹകാര്‍ഭാരതി വെബിനാര്‍.
റബ്ബര്‍ ബോര്‍ഡ് അംഗം അഡ്വ. ജയസൂര്യ, ലേബര്‍ ഫെഡ് ചെയര്മാന് മണ്ണടി അനില്‍, കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍, കേന്ദ്ര നാളീകേര വികസന ബോര്‍ഡ് മുന്‍ അംഗം പി.ആര്. മുരളീധരന്, സഹകാര്‍ ഭാരതി ദക്ഷിണമേഖലാ സംഘടന സെക്രട്ടറി യു. കൈലാസ് മണി, സംസ്ഥാന പ്രസിഡന്റ്, പി. സുധാകരന്, ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ്, സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന്, കേരള ഗ്രാമീണ്‍ സൊസൈറ്റി ചെയര്മാന് പി.കെ. മധുസൂദനന് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: