കൊല്ലം: ഫയര്‍ഫോഴ്സില്‍ ധൂര്‍ത്ത് തുടരുന്നു. ഏറ്റവും ഒടുവിലായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്ത ബുള്ളറ്റ് വിത്ത് വാട്ടര്‍മിസ്റ്റ് 50 എണ്ണം വാങ്ങാന്‍ ചെലവഴിച്ചത് നാലരക്കോടി രൂപയാണ്. മുമ്പ് വാങ്ങിയ ഇത്തരം 20 ബുള്ളറ്റുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് സാധാരണ യാത്രയ്‌ക്ക്.
ചട്ടപ്പടി ടെണ്ടര്‍ ക്ഷണിച്ച് ഏറ്റവും വില കുറച്ച് രേഖപ്പെടുത്തിയിരിക്കുന്ന ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനിയില്‍നിന്നാണ് ഈ 50 വാട്ടര്‍ മിസ്റ്റു ഘടിപ്പിച്ച ആധുനിക ബുള്ളറ്റുകള്‍ വാങ്ങിയത്. എന്നാല്‍ അഗ്‌നിരക്ഷാ ദൗത്യങ്ങളില്‍ ഇത് എന്തു ഗുണമാണ് ചെയ്യുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. മുമ്പ് ഇത്തരം 20 ബുള്ളറ്റുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ വാങ്ങി അധികം വൈകാതെ ഇവയില്‍ ഘടിപ്പിച്ചിരുന്ന വാട്ടര്‍മിസ്റ്റ് അടക്കമുള്ള രക്ഷാ ഉപകരണങ്ങള്‍ ഊരി മാറ്റി. ഇപ്പോള്‍ സാധാരണ യാത്രയ്‌ക്കാണ് ഇവ ഉപയോഗിക്കുന്നത്.
വേണ്ടത്ര പഠനങ്ങളോ ഗവേഷണമോ നടത്താതെയാണ് ഇത്തരം വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് വാങ്ങുന്നതെന്ന ആരോപണം ശക്തമായിരിക്കെയാണ് നാലരക്കോടി രൂപ ചെലവാക്കി ഇത്തരം 50 വാഹനങ്ങള്‍ വാങ്ങിയത്. അഗ്‌നിരക്ഷാ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന സേനാംഗങ്ങള്‍ക്ക് ഉപയോഗപ്രദമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതു സംബന്ധിച്ച് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പ്പെടെ മൗനം പാലിക്കുകയാണ്. ഈ ധൂര്‍ത്തിനു പുറകില്‍ മുകള്‍തട്ടിലെ ചില ഉദ്യോഗസ്ഥരുടെ അഴിമതിയാണെന്നും ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: