മാനന്തവാടി: വയനാട് മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുന്‍ കരുതലിന്റെ പൊതുജനങ്ങള്‍ക്ക് സ്റ്റേഷനുള്ളില്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഇനി മുതല്‍ പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക.
കൂടാതെ മുന്‍കരുതലിന്റെ ഭാഗമായി വയനാട് എസ്പി ക്വാറന്റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 50 പോലീസുകാരും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതില്‍ ഡിവൈഎസ്പിയുടേതടക്കമുള്ളവരുടെ സാമ്പിള്‍ പരിശോധന ഫലം ഇന്ന് ലഭിക്കും.
അതേസമയം സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനായി ഇ- മെയില്‍ വഴി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച പോലീസുകാരുടെ ഔദ്യോഗിക സമ്പര്‍ക്ക പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ല.
വയനാട്ടില്‍ കൊറോണ വൈറസ് രോഗ്യ വ്യാപനം സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഇരുവരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ കഴിയേണ്ടതായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: