ഔറംഗാബാദ് : മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി 15 പേര് മരണം. മധ്യപ്രദേശിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കാണ് അപകടം ഉണ്ടായത്. ഇവര്‍ കുട്ടമായി റെയില്‍വേ ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം.
ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലും മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപമായി പടരുന്നതും കണക്കിലെടുത്ത് നിരവധി അന്യ സംസ്ഥാന തൊഴിലാളികള്‍ റോഡ് മാര്‍ഗവും കാല് നടയായും സ്വന്തം നാടുകളിലേക്ക് നടക്ക് മടങ്ങുന്നുണ്ട്. ഈ സംഘത്തില്‍ പെട്ടവരാണ് രാത്രി റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങി വന്‍ ദുരന്തത്തിന് ഇരയായത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ട്രെയിന്‍ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കില്‍ കിടന്നുറങ്ങിയവരാണ് ഇവര്‍ എന്നാണ് വിവരം ലഭിക്കുന്നത്. എന്നാല്‍ ചരക്ക് തീവണ്ടികള്‍ സര്‍വീസ് നടത്തുന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് ഇത്രയും പേരുടെ കൂട്ട മരണത്തിന് ഇടയാക്കിയത്. ആര്‍പിഎഫും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: