തിരുവനന്തപുരം: ഏതെല്ലാം രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം. അതിനൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സെറ്റ് ആളുകള്‍ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ശമ്പളം പിടിച്ചെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സേ്റ്റ ചെയ്തതിലൂടെ അതാണ് മനസ്സിലാകുന്നത് അതാണെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
സര്‍ക്കാരുമായി ഏതെല്ലാം രീതിയില്‍ നിസ്സഹകരിക്കാം. കൊറോണ വൈറസ് പ്രതിരോധത്തിനെതിരായി എങ്ങിനെ പ്രവര്‍ത്തിക്കാമെന്നാണ് ഇവര്‍ ചിന്തിക്കുന്നതെന്നും തോമസ് ഐസക്. ലോകം മുഴുവന്‍ കേരളത്തോട് യോജിക്കുമ്പോള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന കുറച്ചുപേര്‍ ഉണ്ടെന്നത് വലിയ തിരിച്ചറിവാണ് നല്‍കുന്നത്. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് വന്നശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
കോവിഡിനെതിരെ വ്യക്തിഗത താത്പ്പര്യങ്ങള്‍ നോക്കാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും പോലീസുകാരുടേയും ശമ്പളം വരെ പിടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ രാത്രിയും പകലുമില്ലാതെ ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കിയാല്‍ മറ്റു ചില വിഭാഗങ്ങളുടേയും ശമ്പളം പിടിക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രി ഇതിന് മുമ്പ് മറുപടി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ വരെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഒരു കാരണവശാലും പിടിക്കരുതെന്ന് അറിയിച്ചിരുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ഡോക്ടര്‍മാരുടെ സംഘടന അടക്കം നിരവധി പേര് രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന പണം എന്തിന് ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് മാസത്തേയ്ക്കാണ് വിലക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: