ബ്രസല്‍സ്: കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കുകയും രാജ്യവ്യാപകമായി രോഗം പടരാന്‍ കാരണമായതില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന് കത്ത്. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ ഹെര്‍മന്‍ ടെച്ചാണ് പരാതി നല്‍കിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട വിവരങ്ങളില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെര്‍മന്‍ ടെച്ച് തിങ്കളാഴ്ച എഴുതിയ കത്തില്‍ യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉറുസുല ലയിനിനോടും മുതിര്‍ന്ന പ്രതിനിധി ജോസഫ് ബോറെല്ലിനോടുമാണ് ചൈനക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചത്. വാഷിങ്ടണിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ചൈനക്കെതിരെ വന്ന റിപ്പോര്‍ട്ടില്‍ യൂറോപ്പ്യന്‍ യൂണിയന്‍ ചൈനക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നു എന്ന് പരാമര്‍ശമുണ്ടായിരുന്നു. ഈ പരാമര്‍ശത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയുടെ അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന നടപടികളും കമ്മിഷന്‍ നിസ്സാരമായി കാണരുത്. മാത്രമല്ല ചൈനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. കൂടാതെ വൈറസുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ യൂറോപ്പ്യന്‍ കമ്മീഷന് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിനും അവകാശമുണ്ട്. യൂറോപ്പ്യന്‍ യൂണിയന് മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതായുള്ള വാര്‍ത്തകള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. യാഥാര്‍ത്ഥ്യവും ഇതിനോടൊപ്പം പുറത്തുവരണമെന്നും ഹെര്‍മന്‍ ടെച്ചിന്റെ കത്തില്‍ പറയുന്നുണ്ട്.
കോവിഡ് വിഷയത്തില്‍ ചൈന ഇതുവരെ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍വലിയാനുള്ള ശ്രമത്തിലാണ് ചൈന. ലോകരാഷ്‌ട്രങ്ങളെ തന്നെ ഭീതിയില്‍ ആഴ്്ത്തി യ കോവിഡ് പടര്‍ന്നു വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ചൈനയ്‌ക്ക് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. ഇതിനെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: