ചെങ്ങന്നൂര്‍: സാമൂഹിക അടുക്കളയുടെ മറവില്‍ സിപിഎം നേതാവിന്റെ വീട്ടില്‍ വന്‍തോതില്‍ വ്യാജ വാറ്റ്.അഞ്ച് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഡിവൈഎഫ്ഐമേഖല പ്രസിഡന്റും, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ മാമ്പറ വീട്ടില്‍ എം. എസ്. സെന്സില്ലാലിന്റെ വീട്ടിലാണ് വന്‍ തോതില്‍ വാറ്റ് നടത്തിയത്. വാറ്റ് നടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂര്‍ എക്സൈസ് സംഘത്തെ കണ്ട് സെന്‍സിലാലും സംഘവം ഓടി രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. വെണ്മണി പഞ്ചായത്തിലെ സാമൂഹിക അടുക്കള സെന്‍സിലാലിന്റെ വീട്ടിലാണ് നടന്നിരുന്നത്. ലോക്ക് ഡൗണിന്റെ മറവില്‍ മദ്യലഭ്യത കുറഞ്ഞതോടെ വന്‍തോതില്‍ ചാരായം നിര്‍മ്മിച്ച് സെന്‍സിലാലും സംഘവും പ്രദേശത്ത് വില്‍പ്പന നടത്തി വരികയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട എക്സൈസ് സംഘം വാറ്റ് നടത്തുന്നതിനിടെ വീട്ടിലെത്തി. എക്സൈസ് സംഘം എത്തുമ്പോള്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പന്ത്രണ്ടില്‍ പരം പ്രവര്‍ത്തകരും സെന്‍സി ലാലിനൊപ്പം ഉണ്ടായിരുന്നു. ഇവരും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. പ്രദേശത്ത് ടാങ്കുകളില്‍ കൂടി വെള്ള വിതരണം നടത്തിയിരുന്നതും സെന്‍സിലാലിന്റെ നേതൃത്വത്തിലായിരുന്നു. സേവന പ്രവര്‍ത്തനങ്ങളുടെ മറവിലാണ് സെന്‍സിലാലും സംഘവും വാറ്റും ചാരായവില്പ്പനയും നടത്തിയിരുന്നത്. എക്സൈസ് പ്രിവന്റീവ് ഓഫീര്‍ വി. രമേശന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: