വാഷിങ്ടണ്‍: ഇന്ത്യയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. അമേരിക്ക ഒരിക്കലും ഈ സഹായം മറക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ ഭാഗികമായി പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെയാണ് ട്രംപ് നന്ദിയറിയിച്ചത്.
മലേറിയയ്ക്കെതിരെ ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ആഭ്യന്തര വിപണിയില്‍ ഈ മരുന്നിന് ദൗര്‍ലഭ്യം അനുഭവപ്പെടാതിരിക്കുന്നതിനും അമിത വില ഈടാക്കാതിരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
തുടര്‍ന്ന് മരുന്ന് കയറ്റി അയയ്ക്കണമെന്ന് ട്രംപ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
കോവിഡിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ ശക്തമായ നേതൃപാഠവത്തിന് പ്രത്യേകം നന്ദി. ഈ സഹായം ഒരിക്കലും മറക്കില്ല. ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
29 മില്ല്യണ്‍ ഡോസ് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകളാണ് ഗുജറാത്തില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്കാന് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് കഴിഞ്ഞ ദിവസവും ട്വീറ്റ്് ചെയ്തിരുന്നു. അതേസമയം ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയയ്ക്കണമെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന തെറ്റായ വിധത്തിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: